24 April 2024 Wednesday

ചാലിശ്ശേരിയിലെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ് പിപി കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ

ckmnews

സംസ്ഥാനത്ത് അപൂർവ്വമായ സത്യപ്രതിജ്ഞ 


പി.പി.ഇ കിറ്റ് ധരിച്ച് ചാലിശ്ശേരി 

വനിത പ്രസിഡൻ്റ് 


ചാലിശ്ശേരി:പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡൻ്റ് പദവി ലഭിച്ച  വനിത  മെമ്പർ  റംലവീരാൻകുട്ടിയുടെ പി.പി.ഇ കിറ്റ് ധരിച്ചുള്ള  സത്യപ്രതിജ്ഞ സംസ്ഥാനത്ത് തന്നെ അപൂർവ്വമായ ചടങ്ങായി.കഴിഞ്ഞ മാസവസാനം മെമ്പർക്ക് കോവിഡ് ടെസ്റ്റ് പരിശോധനയിൽ ഫലം പോസ്റ്റിവായി ചികിൽസയിലായിരുന്നുകഴിഞ്ഞാഴ്ച നടന്ന പരിശോധന ഫലം നെഗറ്റീവായി . തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്   ഏഴുദിവസമായി വീട്ടിൽ കഴിയുന്നതിനിടെയാണ്

അപ്രതീക്ഷിതമായി പ്രസിഡൻറ് സ്ഥാനാർത്ഥിയായത്.ഇലക്ഷൻ കമ്മീഷൻ തീരുമാനപ്രകാരം  മെമ്പർ പി.പി.ഇ കിറ്റ് ധരിച്ച് പഞ്ചായത്ത് ഹാളിൽ എത്തിയത്. 

സാമൂഹിക അകലം പാലിച്ച്  ഇരിപ്പടം ഒരുക്കി.

മെമ്പർ വി.കെ സുനിൽ കുമാർ സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ചു. മെമ്പർ കോയക്കുട്ടി പിൻതാങ്ങി. പി.പി.ഇ കിറ്റ് ധരിച്ച് റംലവീരാൻ കുട്ടിക്ക്    വരണാധികാരിആനക്കര കൃഷി ഓഫീസർ എം.കെ സുരേന്ദ്രൻ  സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി സാവിത്രിക്കുട്ടി ,അസി.സെക്രട്ടറി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.പ്രസിഡൻ്റ് പദവി ഏറ്റെടുത്തെത് കോവിഡ് കാലത്തെ അപൂർവ്വമായ കാഴ്ചയായി.