28 March 2024 Thursday

പുഴയിലേക്കുള്ള റോഡ് തുറന്നതില്‍ ഭാരതപ്പുഴ സംരക്ഷണ സമിതി പ്രതിഷേധിച്ചു

ckmnews



തൃത്താല:പട്ടാമ്പി പാലതിന്നരികിൽ തൃത്താല പഞ്ചായത്ത് അതിർത്തിയിൽ ഒറ്റപ്പാലം സബ്ബ് കളക്ടർ അനധികൃതമെന്ന് ഉത്തരവ് ഇറക്കിയ റോഡ് തൃത്താല പഞ്ചായത്ത് പുനർ നിർമ്മിച്ചു നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ട് ഭാരതപ്പുഴ സംരക്ഷണ സമിതി പ്രതിഷേധിച്ചുകോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ പ്രതിഷേധം ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.പുഴയരികിലുള്ള ഒരു വീട്ടിലേക്ക് വഴി നൽകുന്നതിൽ ഭാരതപ്പുഴ സംരക്ഷണ സമിതിക്ക് ഏതിർപ്പില്ലായെന്നും  പക്ഷെ ആ വഴിയിലൂടെ വാഹനങ്ങൾ പുഴയിലേക്ക് കടക്കുന്നത് അപകടമാണെന്നും വാഹനങ്ങൾ പുഴയിലേക്ക് പ്രവേശിച്ചു തുടങ്ങിയാൽ സെപ്റ്റിക് ടാങ്ക് മാലിന്യ അടക്കമുള്ള വേസ്റ്റ്കൾ പുഴയിൽ നിക്ഷേപിക്കുന്ന അവസ്ഥ വരികയും ലക്ഷങ്ങളുടെ കുടിവെള്ളമായ പുഴ മാലിന്യപ്പെടുമെന്നും ഈ വഴിയിലൂടെ മണൽ കൊള്ള നടക്കുമെന്നും   ശ്രീ ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു  ഈ വിവരം കാണിച്ചു ഒറ്റപ്പാലം സബ്ബ് കളക്ടറേയും മറ്റു അധികാരികളെ  സമീപിക്കും എന്നും അദ്ദേഹം കൂട്ടിചേർത്തു 

വിനോദ് തൃത്താല, ആർ ജി ഉണ്ണി, ഷംസു നിളാ, യു എ റഷീദ് പാലത്തറഗേറ്റ് എന്നിവർ സംസാരിച്ചു