26 April 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദ ഓർമ്മപെരുന്നാൾ ശനി ഞായർ ദിവസങ്ങളിൽ നടക്കും

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദ ഓർമ്മപെരുന്നാൾ ശനി ഞായർ ദിവസങ്ങളിൽ നടക്കും


ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 22, 23 ശനി, ഞായർ  ദിവസങ്ങളിൽ ആഘോഷിക്കും.പെരുന്നാളിന് ഞായറാഴ്ച വികാരി ഫാ.എൽദോസ് ചിറക്കുഴിയിൽ 

 കൊടിയേറ്റം നടത്തി.ശനിയാഴ്ച വൈകീട്ട് 6 ന് സന്ധ്യ നമസ്ക്കാരം , പെരുന്നാൾ സന്ദേശം എന്നിവ ഉണ്ടാകും.ഞായറാഴ്ച രാവിലെ  പ്രഭാത പ്രാർത്ഥന , 8.30 ന് വിശുദ്ധ കുർബ്ബാന ,പെരുന്നാൾ സന്ദേശം ,  പെരുന്നാൾ പ്രദക്ഷിണം ,സ്നേഹവിരുന്ന് എന്നിവയും വൈകീട്ട് നാലിന് എം.പി.പി.എം. സണ്ടേസ്കൂൾ വാർഷീകവും സമ്മാനദാനവും നടക്കും.പരിപാടികൾക്ക് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി.യു.ശലമോൻ ,സെക്രടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും.