01 May 2024 Wednesday

ചാലിശേരി പള്ളിയിൽ സെമിത്തേരിലേക്ക് പ്രവേശനം തടയുന്നതിൽ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം

ckmnews

ചാലിശേരി പള്ളിയിൽ സെമിത്തേരിലേക്ക് പ്രവേശനം തടയുന്നതിൽ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം


ചങ്ങരംകുളം :ചാലിശേരി സെന്റ് പീറ്റേഴ്സ്‌ ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക വിശ്വാസികൾ അവരുടെ പൂർവ്വീകരുടെ കല്ലറകളിലേക്ക് പ്രാർത്ഥിക്കുന്നത് ഓർത്തഡോകസ് വിഭാഗം സെമിത്തേരി വേലികെട്ടി താഴിട്ട് പൂട്ടി തടയുന്നതിൽ   ഞായറാഴ്ച വിശ്വാസികൾ മാതൃ ദേവലായത്തിന് മുന്നിൽ പ്രതിക്ഷേധിച്ചു.2020 ആഗസറ്റിലാണ് മഹാ ഭൂരിപക്ഷം വരുന്ന യക്കോബായ വിശ്വാസികളെ പുറത്താക്കി മെത്രാൻ കക്ഷി വിഭാഗം പള്ളി പിടിച്ചെടുത്തത്.കുർബ്ബാനക്കു ശേഷം വിശ്വാസികൾ മരിച്ചുപോയ മാതാ- പിതാക്കന്മാർ ,സഹോദരങ്ങൾ എന്നിവരുടെ കല്ലറകൾക്ക് മുന്നിൽ പ്രാർത്ഥിക്കുന്നത് പതിവാണ്.കഴിഞ്ഞ ജൂണിൽ ഇടവകാംഗം ഫാ ജെയിംസ് ഡേവീഡ് കശീശായുടെ സംസ്കാരം  ഓർത്തഡോക്സ് വിഭാഗം തടഞ്ഞതിനെ തുടർന്ന് വൻ പോലീസ് സനാഹത്തോടെയാണ്  ചടങ്ങ് നടത്തിയത്.മാസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. എന്നാൽ ഷൊർണ്ണൂർ ഡി വൈ എസ് പി യുടെ നിർദ്ദേശത്തെ തുടർന്ന്  ഞായറാഴ്ചകളിൽ ഇടവക വിശ്വാസികൾക്കെല്ലാം പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകരുതെന്ന നിർദ്ദേശത്തെ തുടർന്ന് താഴിട്ട് പൂട്ടുന്നത് ഒഴിവാക്കിയിരുന്നു.കഴിഞ്ഞ രണ്ട് മാസം മുമ്പാണ് വീണ്ടും   സെമിത്തേരിയുടെ ഇരുമ്പ് നെറ്റ് കൊണ്ട് ഉണ്ടാക്കിയ  നാല് വാതിലുകളും താഴിട്ട് പൂട്ടി ഓർത്തഡോകസ് വിഭാഗം  പ്രവേശനം തടഞ്ഞത്.പോലീസിൽ പരാതി നൽകിയാണ്  മരിച്ചവരുടെ ഓർമ്മ ദിവസം ഫെബ്രുവരി ഇരുപതിന്     യാക്കോബായ  വിശ്വാസികൾ സെമിത്തേരിയിൽ അവസാനമായി പിതാക്കാന്മരുടെ കല്ലറകളിലെത്തി പ്രാർത്ഥന നടത്തിയത് .കഴിഞ്ഞ രണ്ട് മാസം വലിയ നോമ്പ് കാലത്ത്  ഭൂരിപക്ഷം വിശ്വാസികളും  സെമിത്തേരിയിൽ  പ്രവേശിച്ചിട്ടില്ല

ഇടവക വിശ്വാസികൾ സെമിത്തേരിയിലേക്ക് പ്രവേശിക്കാതിരിക്കുവാൻ മെത്രാൻ കക്ഷി വിഭാഗം അവരുടെ കുർബ്ബാന കഴിഞ്ഞാൽ മാതൃ പള്ളിയുടെ പ്രധാന ഗെയ്റ്റ് പൂട്ടിയിടും.ഞായറാഴ്ച   സുറിയാനി ചാപ്പലിൽ വിശുദ്ധ കുർബ്ബാനക്കു ശേഷം നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ മാതൃ ദേവലായത്തിന്റെ പൂട്ടിയിട്ട ഗെയിറ്റിനു മുന്നിലെത്തി  പ്രതിഷേധിച്ചു.മരിച്ചവർക്കു വേണ്ടിയുള്ള ഗീതങ്ങൾ ചൊല്ലി പ്രാർഥന നടത്തി.

പ്രതിഷേധം  തൃശൂർ ഭദ്രാസന കൗൺസിൽ അംഗം  സി.യു. രാജൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , മാനേജിംഗ് കമ്മിറ്റിയംഗം സി.വി.ഷാബു എന്നിവർ സംസാരിച്ചു.കല്ലറകളിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തത് പൈശാചികവും ക്രൂരവുമായ നടപടിയാണെന്നും ഭൂരിപക്ഷ വിശ്വാസികൾക്ക്  കല്ലറകളിൽ പോയി പ്രാർത്ഥിക്കുന്നതിനുള്ള നീതി നിക്ഷേധത്തിനെതിരെ തുടർ ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധത്തിന് വികാരി ഫാ. ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി സി .യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.ചാലിശേരി പോലീസും സ്ഥലത്തെത്തി.