25 April 2024 Thursday

മൻസൂറിൻ്റെ കൊലപാതകം ചാലിശ്ശേരിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

ckmnews



ചങ്ങരംകുളം:ചാലിശ്ശേരിയിൽ യു.ഡി.എഫ് കമ്മറ്റി പ്രതിഷേധ പ്രകടനം  നടത്തി.കണ്ണൂരിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചാലിശ്ശേരി യുഡി.എഫ് കമ്മറ്റി  പ്രകടനം നടത്തി. ഡിസി.സി. സെക്രട്ടറി ബാബുനാസർ,തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ.സുനിൽകുമാർ, കൺവീനർ എസ്.എം.കെ. തങ്ങൾ,ചാലിശ്ശേരി യു.ഡി.എഫ് ചെയർമാൻ എ.എം. ഷഫീഖ്, കൺവീനർ കെ.വി.കെ. മൊയ്തു,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജീഷ് ചാലിശ്ശേരി,പഞ്ചായത്ത്‌ മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ,പ്രദീപ്‌ ചെറുവശ്ശേരി,എം.പി. കോയക്കുട്ടി എന്നിവർ പങ്കെടുത്തു.