08 May 2024 Wednesday

ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു ഗുരുതര പരിക്കുകളോടെ വീട്ടമ്മയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ckmnews

ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു


ഗുരുതര പരിക്കുകളോടെ വീട്ടമ്മയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു.ചാലിശ്ശേരി കമ്പനിപ്പടിയിലാണ് ദാരുണ സംഭവം.ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരി കൂടിയായ 42 വയസുള്ള  ബബിത യെയാണ് ഇരുമ്പ് കമ്പി കൊണ്ട് തലക്കടിയേറ്റ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ രാജനെ ചാലിശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.ഇരുമ്പ് വടിയുമായി എത്തിയ രാജന്‍ ബബിതയെ അക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.ബബിതയുടെ സുഹൃത്തും ഭർത്താവിൻ്റെ ബന്ധുവുമായ രാജന്‍ ഇവരുടെ വീടിന് സമീപത്ത് തന്നെയാണ് താമസിച്ച് വന്നിരുന്നത്.രാജനെസംഭവസ്ഥലത്ത് നിന്ന് തന്നെ ചാലിശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു.തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്