28 March 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ ജി.സി.സി ക്ലബ്ബ് ആദരിച്ചു.

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ ജി.സി.സി ക്ലബ്ബ് ആദരിച്ചു.


ചങ്ങരംകുളം:എസ്.എസ്.എൽ.സി

പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി നാടിനഭിമാനമായ 

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ ഗ്രാമത്തിലെ പ്രശസ്തമായ ജിസിസി സ്പോർട്സ് ക്ലബ്ബ്  ഉപഹാരം നൽകി ആദരിച്ചു.തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , പി ടി എ പ്രസിഡണ്ട് പി.കെ  കിഷോർ എന്നിവർ ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്തിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്  നേടിയ ചാലിശ്ശേരി പഞ്ചായത്ത് പരിധിയിൽ പെട്ട  എല്ലാ വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി ക്ലബ്ബ് അനുമോദിച്ചു.ചടങ്ങിൽ  വൈസ് പ്രസിഡണ്ട് ഇഖ്ബാൽ എ എം   , സ്റ്റീഫൻ പി.കെ  , ബഷീർ ,  നിഷാദ് ,  റംഷാദ്  , സ്വരൻ , ബഷീർ എന്നിവർ പങ്കെടുത്തു