08 May 2024 Wednesday

പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും പാലക്കാട്‌ എം. പി. വി. കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ckmnews

പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും പാലക്കാട്‌ എം. പി. വി. കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു


പട്ടാമ്പി ലയൺസ് ക്ലബ്ബിന്റേയും പട്ടാമ്പി ഗവണ്മെന്റ് സംസ്‌കൃത കോളേജ് എൻ. സി. സി യൂണിറ്റിന്റെയും സൗയുക്ത ആഭിമുഖ്യത്തിൽ

പി.കെ.ദാസ് മെഡിക്കൽ കോളേജ് വാണിയംകുളം, പട്ടാമ്പി സുധർമ സ്പെഷ്യാൽറ്റി ലബോറട്ടറി,അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ പട്ടാമ്പി  എന്നിവയുടെ നേതൃത്വത്തിൽ പട്ടാമ്പി സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പും ലഹരിയ്‌ക്കെതിരെയുള്ള ബോധവത്കരണ ക്ലാസും നടന്നു.പാലക്കാട്‌ എം.പി വികെ. ശ്രീകണ്ഠൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ലയൺ  കെ. മനോജ്‌ അധ്യക്ഷത വഹിച്ചു.സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ വിനോദ്. ഇ ലഹരിയ്ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് നടത്തി.കോളേജ് പ്രിൻസിപ്പാൾ സി. ഡി. ദിലീപ്,ക്യാപ്റ്റൻ ഡോ. പി. അബ്ദു,ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ഇർഷാദ് അഹമ്മദ്,ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഇ. കെ.ബാബു, വികാസ് ജോൺ എബ്രഹാം, ബിജു. കെ.ബി, സദാശിവൻ മച്ചിങ്ങൽ,വിനോദ്. പി. പി,സുധീഷ്. കെ.പി,വിനോദ് ചിലങ്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.