20 April 2024 Saturday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റ് 2022 സമാപിച്ചു

ckmnews

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റ് 2022 സമാപിച്ചു


ചാലിശ്ശേരി:തൃത്താല ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നുമുതൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന ഓണം ഫെസ്റ്റ് സമാപിച്ചു.സമാപന സമ്മേളനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അസ്വ.വി.പി റജീനയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.''തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ ഓണം ഭിന്നശേഷി ക്കാർക്കൊപ്പം'' എന്ന ക്യാപ്ഷനോടെയാണ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചത്.സെപ്തംബർ ഒന്നിന് ചാലിശേരി CHC യിലെ സെക്കണ്ടറി പാലിയേറ്റീവ് കൂട്ടായ്മ ഉണർവിലെ അംഗങ്ങൾക്കൊപ്പം ഭരണ സമിതിയും ജീവനക്കാരും ചേർന്ന് കലാ പരിപാടികൾ അവതരിപ്പിച്ചും കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണക്കോടി വിതരണം ചെയ്തും ഓണസദ്യ കഴിച്ചും ആഘോഷിച്ചു.സെപ്തംബർ മൂന്നിന് വിവിധ ഡിപ്പാർട്ട് മെൻ്റുകൾ തമ്മിൽ പൂക്കള മൽസരം സംഘടിപ്പിച്ചു. ഐ സി ഡി എസ് ഒന്നാം സ്ഥാനവും, RD ഏജൻറ് സ് രണ്ടാം സ്ഥാനവും എഞ്ചിനീയറിംഗ് വിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെപ്തംബർ 5-ന് നടന്ന പായസ മൽസരത്തിൽ തിരുമിറ്റക്കോട് പഞ്ചായത്ത് കുടുംബ ശ്രീ പ്രവർത്തകരായ രഹന,സാജിത എന്നിവർ ഒന്നാം സ്ഥാനം നേടി.

സെപ്തംബർ 4 മുതൽ 7വരെ സംഘടിപ്പിച്ച വിപണന മേളയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ  30- ഓളം സ്റ്റാളുകളിലായി പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും  വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുകയും  ചെയ്തു.ബ്ലോക്ക് പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച സന ഗാർമെൻ്റ്സിൻ്റെ സ്റ്റാൾ മികച്ച സ്റ്റാൾ അയി തെരെഞ്ഞെടുത്തു.മികച്ച സ്റ്റാളിനുള്ള മൊമൻ്റൊയും  സ്റ്റാളുകൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി എം ബി. രാജേഷ് വിതരണം ചെയ്തു.നാഗലശേരി പ്രസിഡൻ്റ് വി.വി ബാലചന്ദ്രൻ , തിരുറ്റക്കോട് പ്രസിഡൻ്റ് ടി.സുഹ്റ, കപ്പൂർ പ്രസിഡൻറ് ഷറഫുദ്ദീൻ കളത്തിൽ, തൃത്താല പ്രസിഡൻ്റ് പി.കെ ജയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.നാട്ടുകൂട്ടം കലാ ഗ്രൂപ്പിൻ്റെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി സ്വാഗതവും വിമൺ വെൽഫയർ ഓഫീസർ വെങ്കിടാചലം നന്ദിയും പറഞ്ഞു.