27 April 2024 Saturday

ചാലിശ്ശേരിയിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ ക്ക് പുതിയ ദേവാലയം കൂദാശ നാളെ

ckmnews


ചങ്ങരംകുളം:ചാലിശ്ശേരിയിൽ പുതുതായി പണി കഴിപ്പിച്ച  മലങ്കര സുറിയാനി കത്തോലിക്കാ  സഭയുടെ  സെൻ്റ് മേരീസ്  ദേവാലയത്തിൻ്റെ കൂദാശയും ,കൃതജ്ഞതാബലിയർപ്പണവും   ശനി ,ഞായർ ദിവസങ്ങളിൽ നടക്കും.കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ ഭദ്രാസനത്തിൽ കീഴിലുള്ള എഴുപത്താമത്തെ  ദേവാലയമാണ് കൂദാശക്കായി ഒരുങ്ങുന്നതെന്ന് ഫാ. തോമസ് പുല്ലുകാലായിൽ പറഞ്ഞു.


ചാലിശ്ശേരി - ചങ്ങരംകുളം റോഡിൽ പോസ്റ്റ് ഓഫീസിന് സമീപം  മുക്കാലേക്കർ സ്ഥലത്താണ് ദേവാലയം പണി കഴിച്ചിട്ടുള്ളത്.2016 ജൂലായ് പത്തിനാണ്  സെൻ്റ് മേരീസ് എന്ന നാമധേയത്തിൽ  പള്ളിക്ക് തറക്കല്ലിട്ടത്.  മൂവായിരത്തി മൂന്നൂറ് ചതുരശ്ര അടി വിസ്തീർണ്ണമുള്ള പള്ളിയുടെ  പ്രധാന  മദ്ബഹായിൽ മൂന്ന് ത്രോണോസുകൾ  ഒരുക്കിയിട്ടുണ്ട്.ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഭദ്രസാനിധിപൻ ഡോ.യൂഹനോൻ മാർ തെയഡോഷ്യസ്  മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ ദേവാലയകൂദാശയും  തുടർന്ന് പൊതുസമ്മേളനവും നടക്കും. വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും ,ജന പ്രതിനിധി കളും  പങ്കെടുക്കും.ഞായറാഴ്ച രാവിലെ ഡോ.എബ്രഹാം മാർ ജൂലിയോസ് മെത്രാപ്പോലീത്ത ആഘോഷമായ കുർബ്ബാനയും ആദ്യ കുർബ്ബാന സ്വീകരണവും നടക്കും.പരിപാടികൾക്ക് വികാരി ഇൻ- ചാർജ് ഫാ.തോമസ് പുല്ലുകാലായിൽ , പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഫാ. ജോബ് കുഴുപ്പുള്ളി , പ്ലബിസിറ്റി കൺവീനർ ഫാ. ബാബു മാത്യൂസ് മണ്ടുബാൽ ,  കൺവീനർ ഡോ. എം.സി. മാത്തുകുട്ടി എന്നിവർ നേതൃത്വം നൽകും.