08 May 2024 Wednesday

ടി.പി. ഉണ്ണികൃഷ്ണന്റെ ഓർമ്മക്കായി വായനശാല ഒരുക്കി ഗ്രാമവാസികൾ

ckmnews



ചാലിശ്ശേരി:അകാലത്തിൽ വേർപിരിഞ്ഞ കുന്നത്തേരി സ്വദേശി തൊഴുക്കാട്ട്പടി ടി.പി. ഉണ്ണികൃഷ്ണന്റെ പേരിൽ ചാലിശ്ശേരിയിൽ വായനശാല ഒരുങ്ങി.വായനശാലയുടെ പ്രഖ്യാപനവും  അനുമോദന ചടങ്ങും സംസ്കൃത പണ്ഡിതനും എഴുത്തുക്കാരനുമായ ഡോക്ഠർ ഇ .എൻ .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ മാസം 15 നാണ്  ടി.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചത് വൈദ്യുതി വകുപ്പിൽ സബ് എൻജീനിയറായാണ് വിരമിച്ചതെങ്കിലും നാട്ടുകാർക്കെല്ലാം ഇദ്ദേഹം മാഷായായിരുന്നു.നാടിന്റെ എല്ലാ നന്മകളിലും ജനകീയ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന മാഷെ ഗ്രാമത്തിലുള്ളവർ പ്രിയപ്പെട്ടവനാക്കി.ഇദ്ദേഹത്തിന്റെ ഓർമ്മ നിലനിൽക്കുവാനാണ്   ഗ്രാമവാസികൾ പൗർണ്ണമി കലാസമിതിക്ക് കീഴിൽ പുതിയതായി ടി.പി. ഉണ്ണികൃഷണൻ സ്മാരക പൗർണ്ണമി വായനശാല ഒരുക്കിയത്.പഞ്ചായത്തിൽ ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ വായനശാല ,  എൻ.ഐ പരീത് ഗ്രന്ഥശാലകളാണ് മറ്റു പേരിൽ നിലവിൽ ഉള്ളത് ഗ്രാമത്തിൽ ടി.പി.യുടെ പേർ നാമകരണ ചെയ്തതോടെ വ്യക്തികളുടെ പേരിലുള്ള മൂന്നാമത്തേതും ,ഗ്രാമത്തിൽ ഏഴാമത്തെ വായനശാലയായി ഇത് മാറി രണ്ടായിരത്തിലധികം പുസ്തകൾ വായനശാലയിൽ ഒരുക്കി.ഗ്രാമത്തിന്റെ എല്ലാ മനസ്സുകളിലും ഇടം നേടിയ ടി.പി. ഉണ്ണികൃഷണനാണ് കുന്നത്തേരിയിൽ 1984 ൽ പൗർണ്ണമി കലാസമിതി രൂപീകരിച്ചത് 1992 രജിസ്ട്രർ ചെയ്ത ശേഷം കലാസമിതിക്ക് കീഴിൽ  പി.എസ്.സി കോച്ചിങ് ഉൾപ്പെടെ ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തനങ്ങൾ നടത്തി നിരവധി പേരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ മുഖ്യ പങ്കു വഹിച്ചു.പ്രദേശത്ത് നിന്ന് പത്തിലധികം പേരെ സർക്കാർ ജോലിക്കാരാക്കുന്നതിലും ഇദ്ദേഹത്തിന്റെ പരിശ്രമം ഏറെയായിരുന്നു.നന്മയുടെ പ്രതീകമായ ടി.പി.ഉണ്ണികൃഷ്ണൻ വേർപിരിഞ്ഞ് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ ഗ്രാമ സികൾ എന്നും ഓർത്ത് നിൽക്കുവാനാണ്  പൗർണ്ണമി കലാസമിതിക്ക്  കീഴിൽ ടി.പി. ഉണ്ണികൃഷ്ണൻ പൗർണ്ണമി   വായനശാല എന്ന പേരിൽ പുതിയ വായനശാല രൂപീകരിച്ചത്  സംസ്ഥാന ലൈബ്രറി കൗൺസലിന്റെ അംഗീകാരവും വായനശാലക്ക് ലഭിച്ചു



പ്രദേശത്തിന്റെ സാംസ്കാരിക സാമ്പത്തിക വളർച്ച ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ടിപി ഉണ്ണികൃഷ്ണൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ വിലയേറിയതാണ് അദ്ദേഹത്തിൻറെ വിനയവും ലളിതവുമായ ജീവിത ശൈലി ഏവർക്കും മാതൃകയാക്കാവുന്നതാണെന്നും ഡോ. ഇ.എൻ  ഉണ്ണികൃഷ്ണൻ പറഞ്ഞു.ചടങ്ങിൽ പൗർണ്ണമി കലാസമിതി പ്രസിഡന്റ് ടി.എസ് സുബ്രമണ്യൻ അദ്ധ്യക്ഷനായി.വായനശാല രക്ഷാധികാരി കെ. എ  രാമകൃഷ്ണൻ ആമുഖപ്രസംഗം നടത്തി.എൻ. എസ്.എസ് സംസ്ഥാന കോ - ഓർഡിനേറ്റർ ഡോ. രഞ്ജിത്ത് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പൗർണ്ണമി വായനശാലക്ക് സംസ്ഥാന ലൈബ്രറി കൗൺസലിന്റെ അംഗീകാരത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം  വായനശാലയുടെ ബോർഡ് സെക്രട്ടറി കെ.കെ.പ്രഭാകരന് നൽകിക്കൊണ്ട് ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.എസ് എസ് എൽ സി , പ്ലസ് ടു , ഡിഗ്രി പരീക്ഷകൾ പാസ്സായ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും  ടി.സി. അൽത്താഫ് മെമ്മോറിയൽ ക്യാഷ്  അവാർഡ്, കെ.എസ്.ഹരീഷ് കുമാർ മെമ്മോറിയൽ  ക്യാഷ് അവാർഡ്, അംബേദ്ക്കർ വെൽഫയർ കമ്മിറ്റി , ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക ക്യാഷ് അവാർഡും മൊമെന്റായും,ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത മാലാഖയായി പ്രഖ്യാപിച്ച ഹരിത കർമ്മ സേനാംഗം ശാന്തകുമാരി കുഞ്ഞുണ്ണിയെ ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക കാഷ് അവാർഡും മൊമന്റോയും നൽകി ആദരിച്ചു.വാർഡ് മെമ്പർമാരായ .പി.വി.രജീഷ് കുമാർ , വി.എസ് ശിവാസ്, മുൻ പഞ്ചാ. പ്രസിഡന്റ ടി.കെ സുനിൽകുമാർ, കുടുബശ്രീ ചെയർപേഴ്സൺ  ലത സൽഗുണൻ , നാടക - സിനിമാ പ്രവർത്തകൻ  ഗോപിനാഥ് പാലഞ്ചേരി, പൗർണ്ണമി കലാസമിതി രക്ഷാധികാരി   കെ.കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പൗർണ്ണമി കലാസമിതി സെക്രട്ടറി .കെ.കെ കുമാരൻ സ്വാഗതവും വായനശാല സെക്രട്ടറി  കെ.കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു.