26 April 2024 Friday

എസ് വൈ എസ് സമാഹാരം പദ്ധതിക്ക് തുടക്കമായി

ckmnews

എസ് വൈ എസ് സമാഹാരം 

പദ്ധതിക്ക് തുടക്കമായി


തൃത്താല: പ്രവര്‍ത്തന നിധി സ്വരൂപിക്കുന്നതിനായി എസ് വൈ എസ് തൃത്താല സോണ്‍ കമ്മിറ്റി നടപ്പിലാക്കുന്ന 'സമാഹാരം' പദ്ധതിക്ക് തുടക്കമായി. സാന്ത്വന, സാമൂഹിക, വിദ്യാഭ്യാസ, ദഅ്‌വാ രംഗങ്ങളില്‍ എസ് വൈ എസ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പദ്ധതിപ്രകാരം മാര്‍ച്ച് 10 - 26 കാലയളവില്‍ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് പഴയ പത്രങ്ങള്‍, പാഠപുസ്തകങ്ങള്‍, നോട്ടുപുസ്തകങ്ങള്‍ തുടങ്ങിയവ ശേഖരിക്കും.

പദ്ധതിയുടെ സോണ്‍ ഉദ്ഘാടനം കെ. കെ. പാലം സ്വാലിഹാനി മന്‍സിലില്‍ നടന്നു. അബ്ദുല്‍ ജലീല്‍ അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ കെ.കെ. പാലം കബീര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. തന്റെ വീട്ടിലെ അന്‍പത് കിലോയോളം വരുന്ന പഴയ പത്രങ്ങള്‍ സംഭാവന നല്‍കി മിദ്‌ലാജ് സ്വാലിഹ് പദ്ധതിക്ക് തുടക്കം കുറിച്ചു. റിയാസ് സി. പി. കൊള്ളനൂര്‍, സുബൈര്‍ ബാഖവി മേഴത്തൂര്‍, മൊയ്തുണ്ണി മാട്ടായ, സിദ്ദീഖ് മാസ്റ്റര്‍, ത്വാഹിര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.