29 March 2024 Friday

കുമ്പിടിയില്‍ മോഷണ ശ്രമത്തിനിടെ അസാം സ്വദേശി പിടിയില്‍

ckmnews


കുമ്പിടി:മോഷണ ശ്രമത്തിനിടെ അസം സ്വദേശിയായ മോഷ്ടാവ് പിടിയില്‍. ആസാം ലക്ഷിപ്പൂര്‍ സ്വദേശി പുതുല്‍ ഫുഖാന്‍ (48) നെയാണ് പിടികൂടിയത് .


കുമ്പിടി നവനീതത്തില്‍ കേശവന്‍ നായരുടെ വീടിന്റെ പുറക് വശത്ത് വാതില്‍ തകര്‍ത്തു അകത്ത് കടക്കാന്‍ ശ്രമിക്കുകയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് .


തുടര്‍ന്ന് തൃത്താല പൊലീസ് എത്തി പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.