19 April 2024 Friday

ചാലിശേരി സെന്റ് ഔഗ്യൻസ് പള്ളിയിൽ മത സൗഹാർദ്ദ സദസ്:സ്വാഗത സംഘം രൂപീകരിച്ചു.

ckmnews

ചാലിശേരി സെന്റ് ഔഗ്യൻസ് പള്ളിയിൽ മത സൗഹാർദ്ദ സദസ്:സ്വാഗത സംഘം രൂപീകരിച്ചു.


ചങ്ങരംകുളം: മലബാർ സ്വതന്ത്ര്യ സുറിയാനി സഭയുടെ  250 വാർഷികത്തി നോടനുബന്ധിച്ച് ചാലിശേരി സെന്റ് ഔഗിൻസ് പള്ളിയിൽ നടക്കുന്ന മതസൗഹാർദ്ദ സദസ്സിന്റെ ഒരുക്കത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.ചാലിശേരി സെന്റ് ഔഗിൻസ് പള്ളിയിൽ നടന്ന യോഗം സഭ വൈസ് പ്രസിഡന്റ്‌ ഫാ. വർഗ്ഗീസ് വാഴപ്പള്ളി  ഉദ്ഘാടനം ചെയ്തു. 

51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.മെയ് ഒന്ന് ഞായറാഴ്ച 

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക  ആബൂൻ മോർ  ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ  മതസൗഹാർദ്ദ സദസ് ഉദ്ഘാടനം ചെയ്യും.സഭാദ്ധ്യക്ഷൻ സിറിൾ മോർ ബസ്സേലിയോസ് മെത്രാപൊലീത്ത അദ്ധ്യക്ഷനാകും.സമ്മേളനത്തിൽ വിവിധ ക്രൈസ്തവ മെത്രാപ്പോലീത്തമാരും -ഇതര സമുദായ മത നേതാക്കളും പങ്കെടുക്കും.സഭയിലെ    കൊരട്ടിക്കര , കല്ലുപുറം  ,   ഒറ്റപ്പിലാവ് ,  പെരുമണ്ണൂർ പള്ളി ഭാരവാഹികളും ഭദ്രാസന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.യോഗത്തിൽ വികാരി ഫാ ഗീവർഗ്ഗീസ് ചെമ്മണ്ണൂർ, .സഭാ അൽമായ ട്രസ്റ്റീ ബിനോയ്‌ മാത്യു, സഭ സെക്രട്ടറി ഗീവർ മാണി, കൺവീനർ ടോം എ ജോർജ്, ഇടവക സെക്രട്ടറി ഷൈജു  ,  ട്രസ്റ്റി നെൽസൺ എന്നിവർ സംസാരിച്ചു.