26 April 2024 Friday

ചാലിശ്ശേരി കുന്നത്തേരിയിൽ ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ച് വരുത്തിയ ശേഷം യുവാക്കളെ മർദ്ദിച്ച സംഭവം ചാലിശ്ശേരി സ്വദേശികളായ 5 പേർ റിമാന്റിൽ

ckmnews

ചാലിശ്ശേരി കുന്നത്തേരിയിൽ ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ച് വരുത്തിയ ശേഷം  യുവാക്കളെ മർദ്ദിച്ച സംഭവം

ചാലിശ്ശേരി  സ്വദേശികളായ 5 പേർ റിമാന്റിൽ

ചാലിശ്ശേരി:കുന്നത്തേരിയിൽ ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ച് വരുത്തിയ ശേഷം  യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ   ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ പ്രതികളായ ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ സുജിത്ത്,അരുൺ,സുധീഷ് കുമാർ,സുർജിത്ത്,പഴഞ്ഞി സ്വദേശി മണികണ്ഠൻ എന്നിവരെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.


ചാലിശ്ശേരി പൂരത്തിന് തലേദിവസം കുന്നത്തേരിയിൽ വെച്ച് ചങ്ങരംകുളം സ്വദേശിയായ യുവാവിന്റെ  വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനെ തുടർന്നാണ് ആക്രമണം നടന്നത്.സംഭവത്തിൽ 

നിതിൻ, ആഷാർ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.