27 April 2024 Saturday

ലോകകപ്പ് ആവേശം:മഞ്ഞപടക്കൊപ്പം ചേർന്ന് ചാലിശ്ശേരിയിലെ സഹോദരതാരങ്ങൾ

ckmnews

ചാലിശ്ശേരി:ലോകകപ്പ് ഫുട്ബോൾ മാമാങ്കം  ഖത്തറിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇത്തവണ ഖത്തറിൽ മഞ്ഞക്കടലിന്റെ തിരഉയർത്തി ബ്രസീൽ ലോകകപ്പ് ഉയർത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ചാലിശേരി ഗ്രാമത്തിന്റെ യശസ് ഉയർത്തിയ ഫുട്ബോൾ   താരസഹോദരങ്ങളായ കേരള പോലീസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി ,സർവീസസ് താരം ശ്രേയസും.ചെറുപ്രായത്തിൽ തന്നെ കാൽപന്ത് കളിയെ ഏറെ സ്നേഹിച്ച ശ്രീരാഗും , ശ്രേയസും ബ്രസീൽ ആരാധകരാണ് 2006 ലെ ലോകകപ്പ് മുതലാണ് ഫുട്ബോളിൽ മുൻ നിരടീമിലെ  താരങ്ങളേയും അവരുടെ കളികളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച് തുടങ്ങിയത്.അന്നത്തെ കളിക്കാരായ അഡ്രിയാനോ ,റൊണാൾഡോ , റൊണാൾഡീഞ്ഞോ തുടങ്ങിയവരുടെ മിന്നുന്ന പ്രകടനം ബ്രസീൽ ടീമിനെ ഏറെ ഇഷ്ടപ്പെടുവാൻ കാരണമായെന്ന് ഇരുവരും പറയുന്നു.ഇത്തവണ നെയ്മർ ഉൾപ്പെടെയുള്ള എല്ലാതാരങ്ങളും മികച്ച ഫോമിലാണ് ആർക്കും പരിക്കില്ലാത്തതും മികച്ച താരം നെയ്മറിന്റെ അവസാന ലോകകപ്പ് മൽസരം എന്ന നിലക്കും ലോക ഫുട്ബോൾ കപ്പിൽ   ബസ്രീൽ  മുത്തം വെക്കു മെന്നതാണ് ശുഭപ്രതീക്ഷ.ഗോൾ വലയം കാക്കുവാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച രണ്ട് ഗോൾ കീപ്പർമാരായ എഡേഴ്സണും ,ആലിസൺ ബേക്കറും ടീമിന് കരുത്തേക്കുന്നതോടെ ഇരുപത്ത് വർഷത്തിനു ശേഷം ബ്രസീൽ കപ്പ് നേടുമെന്ന് ശ്രേയസും ആവർത്തിച്ചു.2014 ൽ ലോകകപ്പ് സെമിയിൽ ജർമ്മിനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് പരാജയപ്പെട്ടത് ഒരിക്കലും മറക്കാൻ കഴിയാത്ത വേദനയായി. ഇത്തവണ ഗ്രൂപ്പ് ജി യിൽ ബ്രസീൽ ഒന്നാം സ്ഥാനം നേടുമെന്ന് തന്നെയാണ് വിശ്വാസം.


അമ്പാടി ശ്രീരാഗിന് ഇത്തവണ ഖത്തറിൽ പോയി സാംബാ താളവുമായെത്തുന്ന  ബ്രസീൽ ടീമിന്റെ കളികാണണമെ ന്നാഗ്രഹം ഏറെ ഉണ്ടായിരുന്നു എന്നാൽ കേരള പ്രീമിയർ ലീഗ് മൽസരം അടുത്താഴ്ച ആരംഭിക്കുന്നതിനാൽ  ഖത്തർയാത്ര വേണ്ടന്ന് വെച്ചു.ചാലിശേരിയിലെത്തുമ്പോൾ ജി.സി.സി ക്ലബ്ബ് ഹൗസിലെ  വലിയ സ്ക്രീനിൽ കളി കാണണമെന്ന് ഇരുവരും പറഞ്ഞു.ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത്  ഗ്രാമത്തിലെ പ്രശംസ്തിയാർജിച്ച ജി.സി.സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലൂടെയാണ് സഹോദരങ്ങൾ കാൽപന്ത് കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ച് ബൂട്ടണിഞ്ഞത്  കോളേജിൽ പഠന കാലത്ത് ഇരുവരും  യൂണിവേഴ്സിറ്റി താരങ്ങളായി. ശ്രീരാഗ് 2014 മുതൽ രണ്ട് വർഷം ഗോവ ചർച്ചിൽ ബ്രദേഴ്സിൽ കളിച്ചു. അഞ്ച് വർഷം തുടർച്ചയായി  സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി കളിച്ചു. 2018 ൽ ബംഗാളിനെ തോൽപ്പിച്ച് കേരളം മുത്തമിട്ട കപ്പിൽ കേരള ടീമംഗമായിരുന്നു ശ്രീരാഗ് . കേരള പോലീസിൽ ചേർന്ന ഇദ്ദേഹം താമസിയാതെ കേരള പോലീസ് ടീം ക്യാപ്റ്റനായി. അനുജൻ ശ്രേയസ് ദേശീയ ഗെയിംസിൽ ആദ്യമായി വെങ്കലം മെഡൽ നേടിയ സർവ്വീസസ് ടീമിനു വേണ്ടി മികച ഗോൾ സ്കോർ ചെയ്തു. മിനർവ പഞ്ചാബിനു വേണ്ടി നേപ്പാൾ , ബംഗ്ലാദേശ് എന്നിടങ്ങളിൽ ഏഷ്യൻ ഫുട്ബോൾ ക്ലബ് ചാമ്പ്യൻഷിപ്പിനുവേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി സർവീസസ് ടീം അംഗമായിരുന്നു. ഇപ്പോൾ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. ഗ്രാമത്തിലെ ബ്രസീൽ ആരാധകർക്ക് ഇവരുടെ പിൻതുണ ലോകകപ്പ് മാമാങ്കത്തിന് മാറ്റും കൂട്ടും.