28 March 2024 Thursday

ചാലിശ്ശേരി ജിസിസി ഫുട്ബോൾ അക്കാദമി സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ckmnews

ചാലിശ്ശേരി ജിസിസി ഫുട്ബോൾ അക്കാദമി സ്പീക്കർ എം.ബി രാജേഷ്  ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം: ചാലിശ്ശേരി ജിസിസി ക്ലബ്ബ്  ഫുട്ബോൾ അക്കാദമി  സ്പീക്കർ എം.ബി.രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു .ഗ്രാമത്തിലെ നിരവധി കായിക താരങ്ങളെ വളർത്തിയെടുത്ത ജിസിസിക്ക്  പുതിയ കായിക പ്രതിഭകളെ കണ്ടെത്തുവാൻ അക്കാദമിക്ക് കഴിയുമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡൻറ് സി.വി.മണികണ്ഠൻ  അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ക്ലബ്ബിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കായിക പ്രതിഭകളെ ആദരിച്ചു.മാര എന്ന തമിഴ് സിനിമയിലെ  കലാസംവിധാനത്തിന് അവാർഡ് നേടിയ ഗ്രാമവാസി അജയൻ ചാലിശ്ശേരിയെ ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , വോളിബോൾ കോച്ച് നാസർ പാറമ്മേൽ  പൊന്നാട അണിയിച്ചു.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി  ഉപഹാരവും നൽകി ആദരിച്ചു.ചടങ്ങിൽ പഞ്ചായത്തംഗം ആനിവിനു ,ക്ലബ്ബ് ഭാരവാഹികളായ റോബർട്ട്  പി തമ്പി , നൗഷാദ്  എന്നിവർ സംസാരിച്ചു.പരിപാടിക്ക് ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , സെക്രട്ടറി പി.സി തോംസൺ , വൈസ് പ്രസിഡൻറുമാരായ ബഷീർ മോഡേൺ , ജോ: സെക്രട്ടറി നൗഷാദ് ,ട്രഷറർ എ എം ഇക്ബാൽ  ,ടി.എം മസൂദ്  , സന്ദീപ് , ജിജോ , എന്നിവർ നേതൃത്യം നൽകി.