26 April 2024 Friday

ചാലിശേരി ഗവ:ഹൈസ്കൂളിൽ പറവകൾക്ക് നീർക്കുടം ഒരുക്കി

ckmnews

ചാലിശേരി ഗവ:ഹൈസ്കൂളിൽ പറവകൾക്ക് നീർക്കുടം ഒരുക്കി


ചങ്ങരംകുളം:  ചാലിശേരി ഗവ: ഹയർ സെക്കൻഡറി  സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പറവകൾക്ക് നീർക്കുടം ഒരുക്കി.ജെ.ആർ.സി ക്ലബ്ബ് അംഗങ്ങൾ   ദാഹജലം ഒരുക്കുന്നതിനുള്ള  മൺപാത്രങ്ങൾ നൽകി.പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി  ചെയർപേഴ്സൺ നിഷഅജിത് കുമാർ നീർക്കുടം പദ്ധതി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ടി എസ് ദേവിക ,അദ്ധ്യാപകരായ എം കെ ചന്ദ്രൻ , ടി.എ മാജിത,  വേണുഗോപാൽ എന്നിവർ സംസാരിച്ചു.