08 May 2024 Wednesday

മതവിദ്വേഷം വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി പിടിയിലായത് എടപ്പാൾ സ്വദേശിയായ റിട്ടയർ സർക്കിൾ ഇൻസ്പെക്ടർ

ckmnews

മതവിദ്വേഷം വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ പ്രതിയെ ചാലിശ്ശേരി പോലീസ് പിടികൂടി


പിടിയിലായത് എടപ്പാൾ സ്വദേശിയായ റിട്ടയർ സർക്കിൾ ഇൻസ്പെക്ടർ


കൂറ്റനാട് :മതവിദ്വേഷം വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ റിട്ടയർ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ.എടപ്പാൾ കാലടി സ്വദേശി വി.കെ.പ്രഭാകരനെ (67)നെയാണ് ചാലിശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.തിരുമിറ്റക്കോട് പഞ്ചായത്തിൽ വെള്ളടിക്കുന്നിലെ ഓഡിറ്റോറിയ വുമായി ബന്ധപ്പെട്ടു ലഘുലേഖ കൾ പ്രചരിച്ചതിനു പിന്നിൽ പ്രഭാ കരനാണെന്നു കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.അതിനു പുറമേ ഓഡി റ്റോറിയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും വിവിധ വകുപ്പുകൾക്കും നിരന്തരം പരാതികൾ ഊമക്കത്തുകളായി അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.സുഹൃത്തിനു നിർമാണക്കരാർ നൽകാത്തതിലുള്ള വി രോധമാണ് സംഭവത്തിന് കാരണമെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.ഡിവൈഎസ്‌പി  പിസി.ഹരിദാസ്,ചാലിശ്ശേരി ഇൻസ്പെക്ടർ കെ.സതീഷ്‌കുമാർ,എസ്ഐമാ രായ ടി.വി.ഋഷിപ്രസാദ്,ജോളി സെബാസ്റ്റ്യൻ, റഷീദ് അലി, സി പിഒമാരായ പി.അബ്‌ദുൽ റഷീദ്,ശശി നാരായണൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.