25 April 2024 Thursday

സിദ്ധീഖിയ്യ സനദ് ദാനവും സ്വാലത്ത് വാർഷികവും നവംബർ 26 ,27 തിയ്യതികളിൽ നടക്കും

ckmnews

സിദ്ധീഖിയ്യ സനദ് ദാനവും സ്വാലത്ത് വാർഷികവും നവംബർ 26 ,27 തിയ്യതികളിൽ നടക്കും


കൂറ്റനാട്:കോടനാട്സിദ്ധീഖുൽ അഖ്ബർബനാത്ത് യതീംഖാനയിൽ നടന്നുവരുന്ന സ്വലാത്തിൻ്റെ വാർഷികവും സിദ്ധീഖിയ്യ വിമൻസ് കോളേജ് രണ്ടാം സനദ് ദാന സമ്മേളനവും നവംബർ 26 ,27 ശനി ഞായർ,തിയ്യതികളിലായി കോടനാട് മർഹൂം സയ്യിദ് ഹൈദർഅലി ശിഹാബ് തങ്ങൾ നഗറിൽ വെച്ച് നടക്കും.ശനി രാവിലെ പത്ത് മണിക്ക് സ്ഥാപന ട്രഷറർ തട്ടത്താഴത്ത് ബക്കർ ഹാജി പതാക ഉയർത്തും തുടർന്ന് ഫെസ്റ്റ് വിറ്റി ഗ്രാൻ്റ് ഫിനാലെ ,വനിത പഠനക്ലാസ് ,റീമേക്ക്, ആദരം , സ്വദീഖ ആലുമും നി മീറ്റ് എന്നിവ നടക്കും വനിതപഠന ക്ലാസിന് തസ്നീം സുൽത്താന ഫാളിലസിദ്ധീഖിയ്യ കാട്ടൂർ ഹാഫിള സലീന താമരശ്ശേരി എന്നിവർ നേതൃത്വം നൽകും.വൈകീട്ട് ആറ് മണിക്ക് സ്വലാത്ത് മജ് ലിസ് ഖുത്വബിയ്യത്ത് ദുഅ മജ്ലിസ് എന്നീ ആത്മീയ സംഗമത്തിന് അബ്ദുൽ ലത്വിഫ് മദനി ഉമർ ഉമരി സലാം ഹുദവി എന്നിവർ നേതൃത്വം നൽകും.

 27ഞാറാഴ്ച്ച രാവിലെ 9.30ന് സനദ് ദാന സമ്മേളനം നടക്കും പ്രർത്ഥനക്ക് ടി ടി അബ്ദുല്ല കുട്ടി ബാഖവി നേതൃത്വം നൽകും ജിം എം സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴയുടെ അധ്യക്ഷതയിൽ സ്ഥാപന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനവും ഫാളില പഠനം പൂർത്തിയാക്കിയ ഇരുപത് യുവ പണ്ഡിതകൾക്കും സിന്ധീഖിയ്യ പീജി പഠനം പൂർത്തിയാക്കിയ പതിനേഴ് പണ്ഡിതകൾക്ക് സിദ്ധീഖിയ്യ സനദ് ദാനവും നിർവഹിക്കും.മർഹൂം ഹൈദറലി ശിഹാബ് തങ്ങൾ സ്മരണാത്ഥം നൽകുന്ന ശിഹാബ് തങ്ങൾ പ്രതമ ഫള്ല അവർഡ് തട്ടത്താഴത്ത് ബക്കർ ഹാജിക്ക് ഹമീദലി തങ്ങൾ ആദരിക്കും. ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള മർഹൂം തട്ടത്താഴത്ത് മൊയ്തുണ്ണി മാസ്റ്റർ , എം വി ഉണ്ണി ഹാജി സ്മാരക അവാർഡുകളും തങ്ങൾ വിതരണം ചെയ്യും . സമസ്ത കേന്ദ്രമുശാവറ അംഗം ശൈഖുനാ ഇസ്മാഈൽ മുസ്ലിയാർ അനുഗ്രഹ പ്രാഭാഷണവും പ്രിൻസിപ്പൾ അബ്ദുൽ ഖാദിർ ഫൈസി തലക്കശ്ശേരി സനദ് ദാന പ്രഭാഷണവും നിർവഹിക്കും , എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും അൽ മിസ്ബാഹ് സുവനീർ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ വല്ലപ്പുഴ എം വി ആദം കുട്ടി ഹാജിക്ക് നൽകി പ്രകാശനം നടത്തും.ഹൈദറലിസഅദി ആലൂർ  ഏവി ചേക്കു ഹാജി കൂറ്റനാട്, സി എംബശീർ ഫൈസി ആനക്കര ,ടി കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി അബ്ബാസ്മളാ ഹിരി കൈപ്പുറം വള്ളിയിൻ മാനു ഹാജി മജീദ് ഹാജി പട്ടിശ്ശേരി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും. എസ്എംകെ തങ്ങൾ ,അബ്ദുല്ലക്കോയ തങ്ങൾ ഇരുമ്പകശ്ശേരി ഹനീഫ ബാഖവി കൂറ്റനാട് പി വി ഉമർ മൗലവി ചാലിശ്ശേരി ,കാട്ടത്തേയിൽ അലി ,ടി എം മുഹമ്മദലി ,കെ വി സലാം ഹാജി കൂറ്റനാട് ഏവി മുഹമ്മദ് ,എം വി അബ്ദുൽ റഷീദ് കോടനാട്, ടി എ റഷീദ് ഹാജി കോടനാട് ടി എ ഉമ്മർഹാജി, മാളിയേക്കൽ ബാവഹാജി കരിമ്പ , യൂ ഹൈദ്രസ് തൃത്താല ,കെ പി കുഞ്ഞാപ്പ ഹാജി കരീം ഹാജി കൂറ്റനാട് എം വി കാദർ കോടനാട് ഏവി അബുബക്കർ മൗലവി പറക്കുളം, കെ എം മുഹമ്മദ്കൂറ്റനാട്,ടി എ ബാവഹാജി കോടനാട് സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ അബ്ദുൽ നാസർ ഫൈസി കോടനാട് എന്നിവർ സംബന്ധിക്കും സെക്രട്ടറി ടി എസ് കുഞ്ഞയമു ഹാജി സ്വാഗതവും മനോജർ ഉബൈദ് ആലൂർ നന്ദിയും പറയും