19 April 2024 Friday

സഹൃദയ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

സഹൃദയ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു


ചാലിശ്ശേരി:കലാ സാംസ്കാരിക രംഗത്തും കായിക രംഗത്തും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന നാഗലശ്ശേരി പഞ്ചായത്തിലെ മതുപ്പുള്ളി പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിന് പുതിയ ഓഫീസ് പ്രവർത്തനം തുടങ്ങി. 5 വർഷം മുന്നെ മതുപ്പുള്ളി സഹൃദയ ലൈബ്രറി പ്രവർത്തനം തുടങ്ങിയിരുന്നു.ലെെബ്രറിയോടനുബന്ധിച്ച്   സാംസ്കാരിക പ്രവർത്തനങ്ങൾക്കും കലാകായിക പ്രവർത്തനങ്ങൾക്കുമായി എസ്.എ.എസ്.സി (സ്ഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ) എന്ന പേരിൽ യുവതീയുവാക്കളുടെ നേതൃത്വത്തിൽ തുടങ്ങിയ ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനം ഇ.വൈ.മുഹമ്മദ് മനോജിന്റെ അധ്യക്ഷതയിൽ പെരിങ്ങോട് ഹൈസ്ക്കൂൾ കായികാധ്യാപകൻ കെ.പി. വാസുദേവൻ ( സാജൻ ) ഉദ്ഘാടനം നിർവ്വഹിച്ചു.പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.കെ.ബാലചന്ദ്രൻ മുഖ്യാതിഥിയായി. സീനിയർ ഫുട്ബോൾ കളിക്കാരൻ എം.വി. സുനീഷിനെ  പാെന്നാട ചാർത്തിയും, ഉപഹാരം നൽകിയും ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ വി.മൊയ്തുണ്ണി, കെ.സലീം മതുപ്പുള്ളി, വായനശാലാ പ്രസിഡന്റ് സി. മൂസ, കെ.പ്രേംകുമാർ, എം.വി.ജയൻ, എം.കെ. റസാഖ്, എം.കെ. ഹൈദ്രു ( ബാവ) ക്ലബ്ബ് സെക്രട്ടറി റിൻഷാദ്, ലെെബ്രേറിയൻ എം.ആർ. ശ്രീഷ്മ എന്നിവർ സംസാരിച്ചു