28 March 2024 Thursday

കോഴിക്കൂട് തുറന്ന വീട്ടമ്മ കണ്ടത് ചത്ത കോഴി:കൂട് പരിശോധിച്ച വീട്ടമ്മ ഞെട്ടി കോഴിക്കൂട്ടിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്:സംഭവം ചാലിശ്ശേരിയിൽ

ckmnews

കോഴിക്കൂട് തുറന്ന വീട്ടമ്മ കണ്ടത് ചത്ത കോഴി:കൂട് പരിശോധിച്ച വീട്ടമ്മ ഞെട്ടി


കോഴിക്കൂട്ടിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്:സംഭവം ചാലിശ്ശേരിയിൽ


ചാലിശ്ശേരി:കോഴിക്കൂട്ടിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി.ചാലിശ്ശേരി കവുക്കോട് തട്ടാൻ വളപ്പിൽ ബാലന്റെ വീട്ടിലാണ് സംഭവം.രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ബാലനും ഭാര്യ ശാലിനിയും കൂടി എത്തിയപ്പോഴാണ് കൂടിനകത്ത് തള്ളക്കോഴി ചത്തുകിടക്കുന്നതായി കണ്ടത്. തുടർന്നുള്ള പരിശോധനയിൽ രണ്ട് കോഴിക്കുഞ്ഞുങ്ങളെ കാണാനില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു,തുടർന്ന് കൂട് പരിശോധിച്ചപ്പോഴാണ് കൂടിനുള്ളിൽ പാമ്പിനെ കണ്ടത്.ഉടൻ തന്നെ ബാലൻ പ്രദീപ്‌ ചെറുവശ്ശേരി മുഖേന പാമ്പു പിടുത്തക്കാരൻ കൈപ്പുറം അബ്ബാസുമായി ബന്ധപ്പെടുകയും,അര മരക്കൂറിനകം സ്നേക് മാസ്റ്റർ മൂർഖനെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്ര നക്ഷത്രവനം കൂട്ടായ്മയുടെ സെക്രട്ടറിയും,ചാലിശ്ശേരി പഞ്ചായത്തിലെ പ്രമുഖ പച്ചക്കറി കൃഷിക്കാരനുമാണ് ടി.കെ.ബാലൻ.