20 April 2024 Saturday

ചാലിശ്ശേരി ജിഎൽ പി സ്കൂളിൽ ഉല്ലാസഗണിതംഅദ്ധ്യാപക പരിശീലനം നടത്തി

ckmnews

ചാലിശ്ശേരി ജിഎൽ പി സ്കൂളിൽ ഉല്ലാസഗണിതംഅദ്ധ്യാപക പരിശീലനം നടത്തി


ചങ്ങരംകുളം: ചാലിശേരി ജി എൽ പി സ്കൂളിൽ  സർവ്വ ശിക്ഷ കേരളയുടെ ഭാഗമായി നടത്തുന്ന അദ്ധ്യാപകർക്കുള്ള   ഉല്ലാസഗണിതം പരിശീലന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം  ചെയ്തു.പഞ്ചായത്തംഗവും പി.ടി.എ.പ്രസിഡന്റുമായ പി.വി.രജീഷ്കുമാർ  അധ്യക്ഷനായി  . സ്കൂൾ പ്രധാനാധ്യാപകൻ ഇ ബാലകൃഷ്ണൻ സംസാരിച്ചു .ബി ആർ സി കോർഡിനേറ്റർമാരായ ഒ.പി. സൽമത്ത് , എൻ പി രശ്മി , പി.കെ റീന എന്നിവർ നേതൃത്വം നൽകി