24 April 2024 Wednesday

ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി മോട്ടിവേഷൻ ക്ലാസ്സ് നടത്തി

ckmnews

ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി മോട്ടിവേഷൻ ക്ലാസ്സ് നടത്തി


ചാലിശ്ശേരി ജിസിസി ക്ലബ്ബ്  ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് ഒരുക്കിയ മോട്ടിവേഷൻ ക്ലാസ്സ്  കേരള ഹൈക്കോടതി  സീനിയർ ഗ്രേഡ് ഡെപ്യൂട്ടി സൂപ്രഡ് ഓഫ് പോലീസ്  ഷാജു കെ വർഗ്ഗീസ്  ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഹൗസിലെത്തിയ ഡി വൈ എസ് പി യെ അക്കാദമി താരങ്ങളും , ക്ലബ്ബ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.വളർന്ന് വരുന്ന പുതു തലമുറയിലെ  കായിക താരങ്ങൾ കളിക്കൊപ്പം തന്നെ സമൂഹത്തിന് മാതൃകയാകുന്ന വരാകണം മെന്നും ,  ലഹരി ഉപയോഗങ്ങൾക്കെതിരെ  ശക്തമായി  പ്രതിരോധിക്കുന്നവരും ജാഗ്രത പുലർത്തുന്നവരുമാകണമെന്നും , താരങ്ങൾ രാജ്യത്തിനു വേണ്ടി കളിച്ച്   ഗ്രാമത്തിന് അഭിമാനമുള്ളവരായി മാറണമെന്നും ഷാജു കെ വർഗ്ഗീസ് പറഞ്ഞു.അക്കാദമി താരങ്ങളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു.പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ , ട്രഷറർ  എ എം ഇക്ബാൽ , കേരള പോലീസ് ടീം ക്യാപ്റ്റനും ക്ലബ്ബ് അംഗവുമായ  അമ്പാടി ശ്രീരാഗ് , വോളിബോൾ കോച്ച് നാസർ പാറമ്മേൽ , ജോസ് മോൻ  എന്നിവർ സംസാരിച്ചു.