28 March 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസ് ഉച്ചഭാഷിണിയിലൂടെ കോവിസ് 19 ബോധവൽക്കരണം നടത്തി.

ckmnews

ചങ്ങരംകുളം: കൊറോണ വൈറസ്  വ്യാപനം തടയുന്നതിനായി ചാലിശ്ശേരി ജനമൈത്രി പോലീസ് ഉച്ചഭാഷിണി ഉപയോഗിച്ച് സ്റ്റേഷൻ  പരിധിയിലുള്ള പൊതുജനങ്ങളെ ബോധവത്കരണം  നടത്തി. ശനിയാഴ്ച രാവിലെ മെയിൻ റോഡ് സെൻ്ററിൽ നടന്ന ബോധവൽക്കരണം ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് അക്ബർ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പഞ്ചായത്ത് അംഗം  സി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.ഒരോ  ജങ്ഷനുകളിലും ജനമൈത്രി പോലീസ് ബോധവൽക്കരണ ലഘുലേഖകൾ വിതരണം  നടത്തി.സ്റ്റേഷൻ പരിധിയായ ചാലിശ്ശേരി , പെരിങ്ങോട് , കറുകപുത്തൂർ , കൂറ്റനാട് , കപ്പൂർ ,തിരുമുറ്റക്കോട്  എന്നീ സ്ഥലങ്ങളിൽ ബോധവൽക്കരണ പര്യടനം നടത്തി.വാർഡ്  മെമ്പർ  പ്രദീപ് ചെറുവാശ്ശേരി , ഹെൽത്ത്‌  ഇൻസ്‌പെക്ടർ  പ്രശാന്ത്   , എസ്.ഐ അനിൽ മാത്യൂ ,  ജനമൈത്രീ ബീറ്റ് ഓഫിസർമാരായ രതീഷ് , ശ്രീകുമാർ എന്നിവർ സംസാരിച്ചു.