20 April 2024 Saturday

കപ്പൂർ കാഞ്ഞിരത്താണിയിൽ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ 4 പേർ പിടിയിൽ

ckmnews

കപ്പൂർ കാഞ്ഞിരത്താണിയിൽ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ 4 പേർ പിടിയിൽ 


കപ്പൂര്‍ പഞ്ചായത്തിലെ

കാഞ്ഞിരത്താണിയില്‍ വീട്ടിൽ നിർത്തിയിട്ട ടിപ്പറും കാറും അടക്കം നാല് വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ  നാല് പേര്‍ അറസ്റ്റില്‍.മാരായംകുന്നത്ത് മുഹമ്മത്  ജാബിര്‍(27),കപ്പൂര്‍   ഒറുവിൻപുറത്ത് ആസിഫ്(30)നെല്ലിശേരി സ്വദേശി ഷെമീര്‍(40),കുമരനെല്ലൂര്‍ സ്വദേശി മുളക്കല്‍ അഷ്കര്‍(28) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്.കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥർ പറഞ്ഞു.അഷ്കറിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു.പ്രതികളില്‍ ഒരാളെ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാരായം കുന്നത്തെ വീട് വളഞ്ഞാണ് പിടികൂടിയത്.സംഭവ ദിവസം ഒരാളെ കസ്റ്റഡിയിലെടുത്തതോടെ യാണ് അന്വേഷണ സംഘത്തിന് പ്രതികളിലെത്താനായത്.വെള്ളിയാഴ്ച  അര്‍ദ്ധരാത്രിയിലാണ് നേരത്തെ അടിപിടിയുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്ത പ്രതികളായ കപ്പൂര്‍ സ്വദേശി ഫൈസലിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും വീട്ടില്‍ പ്രതികള്‍ അക്രമം നടത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്.പിടിയിലായ പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു