27 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ വൃക്ഷ തൈകൾ നട്ടു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ വൃക്ഷ തൈകൾ നട്ടു


ചങ്ങരംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ലോക പരിസ്ഥിതി ദിനത്തിനോടുനുബന്ധിച്ച് വികാരി ഫാ.ബിജു തുണ്ടി പറമ്പിൽ വൃക്ഷത്തൈകൾ നട്ടു. തൃശ്ശൂർ ഭദ്രാസന റൂബി ജൂബിലിയോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ ഭദ്രാസന ജെ എസ് ഒ വൈ എ (JSOYA) യുടെ തണലൊരുക്കാം നല്ലൊരു നാളെയ്ക്കായ് പദ്ധതിയുടെ ഭാഗമായാണ്   എം.പി പി.എം  യൂത്ത് അസോസിയേഷന്റെ  നേതൃത്വത്തിൽ പള്ളി പരിസരത്ത് വിവിധങ്ങളായ

 ഫല വൃക്ഷ തൈകൾ നട്ടത്.വികാരി ഫാ.ബിജു തുണ്ടി പറമ്പിൽ  , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , യൂത്ത് അസോസിയേഷൻ  ഭാരവാഹികളായ വൈസ് പ്രസിഡന്റ്  സാബു  പി സ്കറിയാച്ചൻ ,  സെക്രട്ടറി തോംസൺ കെ ജെ  , ജോ: സെക്രട്ടറി ക്രിസ്റ്റോ റ്റൈറ്റസ്  , ട്രഷറർ ഷിബിൻ പി.കെ എന്നിവർ നേതൃത്വം നൽകി