25 April 2024 Thursday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് തൃത്താല പഞ്ചായത്തില്‍ പര്യടനം നടത്തി

ckmnews

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് തൃത്താല പഞ്ചായത്തില്‍ പര്യടനം നടത്തി


കൂറ്റനാട്: തൃത്താല മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷ് തൃത്താല പഞ്ചായത്തിൽ പര്യടനം നടത്തി. മണ്ഡലത്തിലെ രണ്ടാം ഘട്ട പ്രചരണ പരിപാടികളുടെ ഭാഗമായാണ് പര്യടനം.രാവിലെ മുഖ്യ മന്ത്രി പിണറായി വിജയൻ പങ്കെടുത്തത പൊതു

യോഗത്തിന് ശേഷം ഉച്ചക്ക് ശേഷമാണ് തൃത്താല പഞ്ചായത്തിലെ തെക്കേകോട നാട് നിന്ന് തുടങ്ങി വൈദ്യ മഠം വൈദ്യശാലയിൽ  വോട്ടഭ്യർത്ഥിച്ചു.തുടർന്ന് എ എംഎസ് ഈത്തപ്പഴ കമ്പനിയിലും, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാളിൻ്റെയും, ഞാങ്ങാട്ടിരി ടി കെ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും, ടി കെ വേണുഗോപാലൻ മാസ്റ്ററുടെയും, മുടവന്നൂർ നാരായണൻ നമ്പൂതിരിയുടേയും, എഎച്ച് തൃത്താല എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തി. വൈകീട്ട് കുന്നത്തുകാവ് കോളനിയിലെ ബൂത്ത് കൺവെൻഷനിലും, അത്താണി, വി കെ കുടവ് കുടുംബയോഗങ്ങളിലും പങ്കെടുത്തു. ശനിയാഴ്ച രാവിലെ നാഗലശേരിയിലും

ഉച്ചക്ക് ശേഷം പട്ടിത്തറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുo.