25 April 2024 Thursday

പ്ര​വ​ച​നം ഫ​ലി​ച്ചു; ഹ​ന​യെ കാ​ണാ​ന്‍ സ്പീ​ക്ക​ര്‍ എ​ത്തി

ckmnews

തൃ​ത്താ​ല: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന്​ ​പ​റ​ഞ്ഞ കു​ഞ്ഞു ഹ​ന​യെ കാ​ണാ​ന്‍ സ്​​പീ​ക്ക​ര്‍ എം.​ബി. രാ​േ​ജ​ഷ്​ എ​ത്തി. പ​രു​തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ്​ വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​​േ​മ്ബാ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഹ​ന​യു​ടെ പി​താ​വി​​ല്ലാ​ത്ത​തി​െന്‍റ വി​ഷ​മം നി​റ​ഞ്ഞു​നി​ന്നു.

ഗാ​യ​ക​നും യൂ​ട്യൂ​ബ​റു​മാ​യി​രു​ന്നു ഹ​ന​മോ​ളു​ടെ പി​താ​വ് ഷ​ഹീ​ര്‍. വി​ജ​യി​ച്ച ശേ​ഷം രാ​ജേ​ഷി​നെ​യും വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​മെ​ന്ന് ഷ​ഹീ​ര്‍ മോ​ള്‍​ക്ക് വാ​ക്ക് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ടു​ത്തി​ടെ കോ​വി​ഡ്​ ഷ​ഹീ​റി​െന്‍റ ജീ​വ​ന്‍ ക​വ​ര്‍​ന്നു. വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് ചോ​ക്ലേ​റ്റു​ക​ളും പാ​വ​യും ഹ​ന​മോ​ള്‍​ക്ക് സ​മ്മാ​നി​ച്ചു.

സ​ഹോ​ദ​രി പ​ത്താം ക്ലാ​സു​കാ​രി​യാ​യ ഫാ​ത്തി​മ സ​ന​യാ​ണ് ഇ​പ്പോ​ള്‍ സ​ന മീ​ഡി​യ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഹ​ന​മോ​ളെ കാ​ണാ​ന്‍ ചെ​ന്ന​പ്പോ​ള്‍ ഷ​ഹീ​ര്‍ ഇ​ല്ലെ​ന്ന തീ​രാ​വേ​ദ​ന ബാ​ക്കി​യാ​യെ​ന്ന് രാ​ജേ​ഷ് ഫേ​സ്​​ബു​ക്കി​ല്‍ കു​റി​ച്ചു.