08 May 2024 Wednesday

ആത്രശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

ckmnews

ആത്രശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു


ചാലിശ്ശേരി:ക്ഷേത്രം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആത്രശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിപുലമായ ആഘോഷപരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷം നടന്നു.രാധാകൃഷ്ണ വേഷധാരികളായ ബാലിക ബാലന്മാരുടെ ചടുലമായ നൃത്തചുവടുകളുമായി നടന്ന മഹാശോഭായാത്രയുടെ സംഗമം വൈകുന്നേരം ക്ഷേത്രം അങ്കണത്തിൽ അരങ്ങേറി.തുടർന്ന് ഗോപികനൃത്തം, ഉറിയടി, ഭക്തിപ്രഭാഷണം, ലഘുഭക്ഷണ വിതരണവും നടന്നു.ഇരുദിവസങ്ങളിലുമായി നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കും , പ്രസാദ ഊട്ടിനും നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്