Chalissery
ചാലിശ്ശേരി ജി.എൽ.പി സ്കൂളിൽ അടുക്കള നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി
ചാലിശ്ശേരി ജി.എൽ.പി സ്കൂളിൽ അടുക്കള നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി
ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്ത് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂളിനു വേണ്ടി നിർമ്മിച്ചു നൽകുന്ന അടുക്കളയുടെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ നിർവ്വഹിച്ചു.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് അടുക്കള നിർമ്മിക്കുന്നത്.വികസന സമിതി സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷനായി.സ്ഥിരം സമിതി അദ്ധ്യഷന്മാരായ നിഷ അജിത് കുമാർ , ആനി വിനു, പഞ്ചായത്ത് അംഗവും പി.ടി.എ. പ്രസിഡന്റും ആയ പി.വി.രജീഷ്,പ്രധാനാധ്യാപകൻ ഇ.ബാലകൃഷ്ണൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, എം.ജി.എൻ.ആർ.ഇ.ജി.എസ്. എഞ്ചിനീയർ പി.കെ.മിനി,ഓവർസിയർമാരായ ബി.എൻ.സുധീർ,പി.സറീന,അദ്ധ്യാപകർ, പി.ടി.എ.അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.