19 April 2024 Friday

ഓണപ്പുടവയുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

ഓണപ്പുടവയുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്

ചങ്ങരംകുളം:പ്രായമായവർക്ക് ഓണപ്പുടവ സമ്മാനിച്ച് പോലീസ്. ചാലിശ്ശേരി ജനമൈത്രി പോലീസും, പാലക്കാട് നന്മ ഫൗണ്ടേഷനും,സന്നദ്ധപ്രവർത്തകരും ചേർന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുത്ത ആറോളം വൃദ്ധദമ്പതിമാരെ ഓണപ്പുടവ നൽകി ആദരിച്ചത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ  ഇൻസ്പെക്ടർ പ്രതാപ് ഓണപ്പുടവ കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,നന്മ ഫൗണ്ടേഷൻ അംഗങ്ങളായ ഹംസ,മുഹമ്മദ്കുട്ടി സന്നദ്ധ പ്രവർത്തകരായ മുഹമ്മദ് മതുപ്പുള്ളി,മുസ്തഫ പെരിങ്കന്നൂർ എന്നിവർ പങ്കെടുത്തു