09 May 2024 Thursday

റബിഉൽ ഖൽബ് അയ്യൂബി എഡ്യൂസിറ്റി മീലാദ് റാലി പ്രൗഡം

ckmnews



പടിഞ്ഞാറങ്ങാടി: പറക്കുളം അയ്യൂബി എഡ്യൂസിറ്റിക്ക് കിഴിൽ റബിഉൽ ഖൽബ് എന്ന നാമത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി പടിഞ്ഞാറങ്ങാടി സെന്ററിൽ നടന്ന മീലാദ് റാലി പ്രൗഡമായി. 

അയ്യൂബി എഡ്യൂസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, സയ്യിദ് അബ്ബാസ് തങ്ങൾ ചലിശ്ശേരി, സി ടി അബ്ബാസ് സഅദി, ഫൈസൽ സഖഫി കുടല്ലൂർ, റസാഖ് സഅദി, സുബൈർ ബാഖവി, എ പി അഷ്‌റഫ്‌, സൈനുദ്ധീൻ, അഷറഫ് പി ടി എന്നിവർ റാലിക്ക് നേതൃത്വം നൽകി.താഴത്താങ്ങാടിയിൽ നിന്നും തുടങ്ങിയ റാലി പടിഞ്ഞാറങ്ങാടി ഒക്കെ പടിയിൽ അവസാനിച്ചു. എഴുന്നുറോളം വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.