20 April 2024 Saturday

വീണ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമക്ക് തിരിച്ചു നൽകി:മാതൃകയായി മുൻ പഞ്ചായത്തംഗം സിന്ധു സുരേന്ദ്രൻ

ckmnews

വീണ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമക്ക് തിരിച്ചു നൽകി:മാതൃകയായി മുൻ പഞ്ചായത്തംഗം സിന്ധു സുരേന്ദ്രൻ  


ചാലിശ്ശേരി:റോഡിൽ നിന്ന് വീണ് കിട്ടിയ മാലയും മോതിരവും ഉടമക്ക് തിരിച്ച് നൽകി ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കുടുംബശ്രീ സി ഡി എസ്  അംഗവുമായ സിന്ധു സുരേന്ദ്രൻ മാതൃകയായി.വീട്ടിൽനിന്ന് പഞ്ചായത്ത് കുടുംബശ്രീയുടെ തയ്യൽ ജോലിക്ക് വരുന്ന വഴിയാണ് പേപ്പർ കവർ ശ്രദ്ധയിൽപ്പെട്ടത് തുറന്ന് നോക്കിയപ്പോൾ ആഭരണങ്ങൾ കാണുകയായിരുന്നു.ഉടനെ ഭർത്താവ് ചാമപറമ്പിൽ വീട്ടിൽ  സുരേന്ദ്രനെ വിളിച്ചു അദ്ദേഹം  സമൂഹ മാധ്യമങ്ങൾ വഴി വിവരം അറിയിച്ചു.മണിക്കുറുകൾക്ക് ശേഷം ഉടമ ചാലിശ്ശേരി കടവിൽ  റിയാസ് എത്തി  ഭാര്യയുടെ സ്വർണഭരണങ്ങളാണ് യാത്രമധ്യേ നഷ്ടപ്പെട്ടത്.ആഭരണങ്ങൾ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെകടർ  കെ. സതീഷ്കുമാറിന്റെ സാന്നിധ്യത്തിൽ കൈമാറി.പഞ്ചായത്തംഗങ്ങളായ ആനി വിനു, വി എസ് ശിവാസ്,സജിത ഉണ്ണികൃഷ്ണൻ,സി.ഡി.എസ്  ചെയർപേഴ്സൺ ലത സൽഗുണൻ,ശാന്ത,സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, സജിതൻ, സ്മിത എന്നിവർ പങ്കെടുത്തു. മാതൃക പ്രവർത്തനം നടത്തിയ സിന്ധു സുരേന്ദ്രനെ സി.ഐ  കെ സതീഷ് കുമാർ ആദരിച്ചു.