19 April 2024 Friday

ഭിന്നശേഷി ദിനാചരണം ആഘോഷമാക്കി സഹയാത്രയിലെ ഭിന്നശേഷിക്കാർ

ckmnews

ചാലിശ്ശേരി:ഭിന്നശേഷി ദിനാചരണം ആഘോഷമാക്കി സഹയാത്രയിലെ ഭിന്നശേഷിക്കാർ.ഡേ കെയറിനോട് ചേർന്നായിരുന്നു ഭിന്നശേഷി ദിനം ആചരിച്ചത്.പട്ടാമ്പി നഗരസഭയുടെ ഉപാധ്യക്ഷൻ ടി പി ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വെബ് ഡിസൈനറും ബ്ളോഗ് എഴുത്തുകാരനുമായ  അജയ് ബാലചന്ദ്രൻ മുഖ്യാതിഥിയായി.സംഗീത നാടക അക്കാദമി നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹയാത്രയുടെ രക്ഷാധികാരി കലാമണ്ഡലം ചന്ദ്രനെ  ചടങ്ങിൽ ആദരിച്ചു.കവിയത്രി കൂടിയായ ലതാ മോഹന്റെ

പാഴ്‌വസ്തുക്കൾ കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും വലിയ ജന ശ്രദ്ധ നേടി.ഗോപിനാഥ് പാലഞ്ചേരി ഏകാംഗ നാടകം അവതരിപ്പിച്ചു.ചടങ്ങ് രൂപകൽപ്പന ചെയ്തതും പൂർണമായും നിയന്ത്രിച്ചതും ഭിന്നശേഷി സുഹൃത്തുക്കൾ തന്നെയാണ്.തുടർന്ന് ആട്ടവും പാട്ടുമായി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുക്കൾ ഭിന്നശേഷി ദിനാചരണം ഉത്സവമാക്കി മാറ്റി.കുമാരി ദിജി സ്വാഗതം പറഞ്ഞു.ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വാസുണ്ണി പട്ടാഴി അധ്യക്ഷത വഹിച്ചു.മാളിയേക്കൽ ബാവ,സുലൈഖ പറക്കാട്, ശിവശങ്കര അടികൾ, ലത മോഹനൻ,ഷാജി ആമയൂർ നന്ദിയും പറഞ്ഞു.