24 April 2024 Wednesday

തൃത്താല ഉപജില്ല വോളി ബോൾ മൽസരം:ചാലിശ്ശേരി കുമരനെല്ലൂർ ജേതാക്കളായി

ckmnews

തൃത്താല ഉപജില്ല

വോളി ബോൾ മൽസരം:ചാലിശ്ശേരി കുമരനെല്ലൂർ ജേതാക്കളായി


ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് ശനി , ഞായർ ദിവസങ്ങളിലായി നടന്നു വന്ന തൃത്താല ഉപജില്ല വോളിബോൾ  മൽസരം സമാപിച്ചു.ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ   ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. ജി എച്ച്. എസ് കല്ലടത്തൂർ ടീമിന് രണ്ട് സെറ്റുകൾക്കാണ് ചാലിശേരി പരാജയപ്പെടുത്തിയത്. 


ആൺകുട്ടികളുടെ  സീനിയർ വിഭാഗത്തിൽ ജി.എച്ച് എസ് കുമരനെല്ലൂർ ജേതാക്കളായി.ജി.എച്ച്.എസ് പെരിങ്ങോട് രണ്ടാം സ്ഥാനം നേടി.

രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന ഉപജില്ല വോളി ബോൾ മൽസരം വിദ്യാർത്ഥികൾക്കും ഗ്രാമത്തിനും ആവേശമായി.വിജയികൾക്ക് സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , ആദ്യകാല വോളി ബോൾ താരം ബോസ് ചാലിശേരി എന്നിവർ ഉപഹാരം നൽകി.സബ് ജില്ല കൺവീനർ ഷക്കീല മുഹമ്മദ് , സെക്രട്ടറി  ജിതേഷ് ആനക്കര , റഫറിമാരായ സിയാദ് ഉസ്മാൻ , അനൂപ് വൈക്കം , വിഷ്ണു ചാലിശേരി എന്നിവർ  സംസാരിച്ചു.