01 May 2024 Wednesday

പ്രശസ്ത ഇടക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.

ckmnews

പ്രശസ്ത ഇടക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.


ചങ്ങരംകുളം:പ്രശസ്ത ഇടക്ക കലാകാരൻ മണികണ്ഠൻ പെരിങ്ങോടിനെചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.സബ്ബ് ഇൻസ്‌പെക്ടർസുധീരൻ,എ.എസ്.ഐ.ചാക്കോ, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ,സി.പി.ഒ.ഉക്കാഷ്,ചാലിശ്ശേരി പഞ്ചായത്ത്‌ കോർ ഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


1989,1990 എന്നീ വർഷങ്ങളിൽ പെരിങ്ങോട് മണികണ്ഠനാശന്റെ കീഴിൽ ഇടയ്ക്ക പരിശീലനം നേടി.1993,1994 എന്നീ വർഷങ്ങളിൽ കേരള സംസ്ഥാന യുവജനോത്സവത്തിൽ പെരിങ്ങേട് ഹൈസ്കൂൾ പഞ്ചവാദ്യ ടീമിൽ ചേർന്ന് മത്സര വിജയം നേടി.പല്ലാവൂരിന്റെ സ്വപ്ന പദ്ധതിയായ ഇടയ്ക്കയിൽ പാട്ടുകൾ വായിക്കുക എന്ന അപൂർവതയെ വളർത്തി യെടുക്കുവാൻ ശ്രമിക്കുന്നുണ്ട്.കേരളത്തിലുടനീളം പഞ്ചവാദ്യത്തിൽ ഇടയ്ക്കയും, ഇടയ്ക്ക വിസ്മയ പരിപാടികളും നടത്തിവരുന്നതോടൊപ്പം, ആശാന്റെ അഭാവത്തിൽ സംഘത്തിലെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.ഞെരളത്ത് ഹരിഗോവിന്ദനൊപ്പം സോപാന സംഗീതത്തിനും, മറ്റുചില ട്രൂപ്പുകളിൽ തിരുവാതിര കളിക്കും ഇടയ്ക്ക വായിക്കാൻ പങ്കെടുത്തു വരുന്നു.1999 ലെ ലക്നൗവിൽ നടന്ന നാഷ്ണൽ യുത്ത് ഫെസ്റ്റിവെൽ പരിപാടിയിൽ പഞ്ചാ വാദ്യത്തിനു പങ്കെടുത്തു.2012 ആഗസ്റ്റിൽ ലിംക ബുക്ക് ഓഫ് റെക്കോർഡിന്റെ 301 ൽ പരം കലാകാരമാർ പങ്കെടുത്ത പഞ്ചവാദ്യത്തിൽ പങ്കെടുത്തു.2017 ൽ ഷെർണൂർ നിളയോരത്ത് “ പാട്ടോളം ” ഞെരളത്ത് രാമപൊതുവാൾ സ്മാരക സംഗീതോത്സവ പരിപാടിയിൽ ഇടയ്ക്ക വിസ്മയം അവതരിപ്പിച്ചു.2018 ൽ രാജസ്ഥാനിലെ “ ശിൽപഗ്രാം ഉത്സവ്” പരിപാടിയിൽ പഞ്ചവാദ്യത്തിന് ഇടയ്ക്ക വായിച്ചു.2019 ൽ കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാർഷിക സമ്മേളന വേദിയിൽ ഇടയ്ക്ക വിസ്മയം പരിപാടി നടത്തി.ഉത്സവ പരിപാടികൾ ഇപ്പോഴും അവതരിപ്പിച്ചു വരുന്നുണ്ട്.