04 August 2020 Tuesday

ചാലിശ്ശേരി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷി യോഗത്തിന്റെ പിന്തുണ

ckmnews

ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത   സർവ്വകക്ഷി യോഗം പഞ്ചായത്തിന്  പൂർണ്ണ പിന്തുണയും   പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയതു.സംസ്ഥാന ഗവൺമെന്റിന്റെ നിർദേശ പ്രകാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും , ഗവ: ഹയർ സെക്കന്ററി സ്കൂളിലും നടപ്പിലാക്കുന്ന കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ സ്ഥിതിഗതികൾ യോഗം  വിലയിരുത്തി , പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി.അംബേദ്‌കർ ഹാളിൽ രണ്ടു നിലകളിലായി അമ്പത് കിടക്കകളും ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിൽ അമ്പത്  കിടക്കകളുമായി നൂറ് പേർക്ക് ചികിത്സ നടത്താനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച ശേഷവും കാര്യമായ രോഗ  ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക.സമീപ പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്‍തമായി  ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്ത പ്രവാസികൾക്ക്  ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിന് കീഴിൽ റോയൽ ഡെൻ്റൽ കോളേജിൻ്റെ സഹായത്തോടെ നിലവിൽ ക്വാറൻ്റൽ സൗകര്യവും  വിവിധ സന്നദ്ധ സംഘടനകളുടെയും , സുമനസ്സുകളുടെ സഹായവും ലഭിക്കുന്നുണ്ട്.സർവ്വകക്ഷി പ്രതിനിധികൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സന്ദർശിച്ചു.കോവിഡ് പ്രതിരോധത്തിനായി ഗ്രാമം ഒന്നടങ്കംമുന്നിട്ട് നിൽക്കുന്നത് ഏറെ സന്തോഷം നൽകുന്നതായി പ്രസിഡൻ്റ് അകബർ ഫൈസൽ പറഞ്ഞു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ ,വൈസ് പ്രസിഡൻ്റ് ആനിവിനു , ബ്ലോക്ക് മെമ്പർമാരായ സി.കെ.ഉണ്ണികൃഷ്ണൻ , ധന്യസുരേന്ദ്രൻ  , പഞ്ചായത്തംഗങ്ങൾ , പഞ്ചായത്ത് ഉദ്യോഗസ്ഥർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എം.കുഞ്ഞുകുട്ടൻ ,കെ.വി.കെ മൊയ്തു , എ.എം ഷഫീഖ് , ജയപ്രകാശൻ ,ബാലൻ മാസ്റ്റർ , അബ്ദുറഹിമാൻ ,വ്യാപാര പ്രതിനിധികളായ രാജൻ ,കബീർ, അഹമ്മദുണ്ണി , യുവജന സംഘടനപ്രതിനിധികൾ ,  ആരോഗ്യ പ്രവർത്തകർ എന്നിവർ  പങ്കെടുത്തു.

ckmnews