26 April 2024 Friday

മതസൗഹാർദ്ദം വിളിച്ചോതി എൻ്റെ ചാലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

ckmnews

മതസൗഹാർദ്ദം വിളിച്ചോതി

എൻ്റെ ചാലിശ്ശേരി പ്രവാസി കൂട്ടായ്മ  ഇഫ്താർ സംഗമം നടത്തി


എന്റെ ചാലിശേരി യു.എ.ഇ. പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് മതസൗഹാർദ്ദത്തിന്റെ കാഴ്ചയായി.യു.എ.ഇ  യിലെ കലാ  സാംസ്‌കാരിക സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായ  എൻ്റെ ചാലിശ്ശേരി  പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ  ദുബായ്   റാഷിദിയ പാർക്കിൽ വെച്ചാണ്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു.യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി  കൂട്ടായ്‌മ അംഗങ്ങളും   കുടുംബങ്ങളുമായി മൂന്നൂറിലധികം  പേർ വിരുന്നിൽ പങ്കാളികളായി.പ്രസിഡന്റ് ദീപേഷ് ചാലിശ്ശേരി, ജനറൽ  സെക്രട്ടറി ഷഫീക്, ട്രഷറർ ഷെമീർ കളത്തിൽ, സതീഷ് ആലിക്കര, ഫക്രുദ്ധീൻ ആലിക്കര തുടങ്ങിയവർ നേതൃത്വം നൽകി.