08 May 2024 Wednesday

പെരിങ്ങോട് മാത്തൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews



ചാലിശ്ശേരി:പെരിങ്ങോട് മാത്തൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് കോലഞ്ചേരി വീട്ടില്‍ അഭിഷേക് രാജ്(17)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 നും ബുധനാഴ്ച കാലത്ത് 6 മണിക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.കാലത്ത് വിളിച്ചുണര്‍ത്താനെത്തിയ വീട്ടുകാരാണ് വിദ്യാര്‍ഥിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു