08 May 2024 Wednesday

തൃത്താല ഞാങ്ങാട്ടിരിയിൽ ശബരിമല തീർഥാടകൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടം പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

ckmnews



തൃത്താല ഞാങ്ങാട്ടിരിയിൽ ശബരിമല തീർഥാടകൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.കൊടുമുണ്ട സ്വദേശി തൊടിയിൽ വീട്ടിൽ അഷറഫ് (48)ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ മറ്റൊരു ഓട്ടോ ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.ഞാങ്ങാട്ടിരി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച പകൽ ആയിരുന്നു അപകടം. കർണ്ണാടക സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും പാസഞ്ചർ ഓട്ടോറിക്ഷയും , പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ പാസഞ്ചർ ഓട്ടോ പൂർണ്ണമായും ഗുഡ്സ് ഓട്ടോ ഭാഗികമായും തകർന്നു.കാർ യാത്രികർ അപകടത്തിൽ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടിരുന്നു