19 April 2024 Friday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

ckmnews



ചങ്ങരംകുളം: തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു. വരും ദിവസങ്ങളിൽ പ്രവർത്തനം കൂടുതൽ  വിപുലീകരിക്കും.കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ഇടപെടൽ നടത്തും. കോവിഡ് മൂലം പ്രയാസപ്പെടുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കുക എത്തിക്കുക, ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുക എന്നിവയാണ് ഹെൽപ്പ് ഡെസ്ക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻ്റ് അഡ്വ വി.പി റെജീന അറിയിച്ചു.