26 April 2024 Friday

പെരുമണ്ണൂർ ശ്രീകോട്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവം ഇന്ന് നടക്കും

ckmnews

പെരുമണ്ണൂർ ശ്രീകോട്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവം ഇന്ന് നടക്കും


ചാലിശ്ശേരി:പെരുമണ്ണൂർ ശ്രീകോട്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവം ഇന്ന് നടക്കും.ചൊവ്വാഴ്ച പുലർച്ചെ പതിവ് പൂജകളും വിശേഷാൽ പൂജകളും നടന്നു.ഉച്ചക്ക് ശേഷം ഗജവീരൻമാരുടെ അകമ്പടിയോടെ  പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് നടക്കും.ഇതോടെ പകൽപൂരത്തിന് തുടക്കമാവും.തുടർന്ന് വൈകുന്നേരത്തോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തും.രാത്രി 10 മണിക്ക്

കൽപാത്തി ബാലകൃഷ്ണൻ & ചിറയ്ക്കൽ നീധീഷ് തയമ്പക നടക്കും.ബുധനാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും