08 May 2024 Wednesday

ചാലിശ്ശേരി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

ckmnews

ചാലിശ്ശേരി ഗവ:  ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്രദിനം ആഘോഷിച്ചു


ചാലിശ്ശേരി ഗവ:  ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്രദിനം ആഘോഷിച്ചു.ചൊവ്വാഴ്ച രാവിലെ  സ്കൂൾ അങ്കണത്തിൽ  പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ദേശീയ പതാക ഉയർത്തി.ഗ്രാമത്തിലെ മുതിർന്ന സൈനീകനായിരുന്ന വി.വി. ബാലകൃഷ്ണനെ സ്കൂൾ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

അദ്ധ്യാപകർ  , പി ടി എ അംഗങ്ങൾ , എസ്.പി.സി, ജെ. ആർ.സി , ലിറ്റിൽ കൈറ്റസ് അംഗങ്ങൾ അണിച്ചേർന്ന് സ്വാതന്ത്ര ദിന റാലിയും നടത്തി.സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനം  , ഫ്ളാഷ് മോബ് ,  വിവിധ കലാപരിപാടികൾ  എന്നിവ നടത്തി മധുരവിതരണവും ഉണ്ടായി.സ്കൂൾ പി. ടി . പ്രസിഡന്റ് പി.കെ. കിഷോർ , പ്രിൻസിപ്പാൾ ഡോ.സജീന ഷുക്കൂർ , ഡോ. പി.സി. മോളൂ  , അദ്ധ്യാപകരായ എം.എൻ രാധകൃഷ്ണൻ   ,  ഷക്കീല മുഹമ്മദ് ,സന്തോഷ് , ബിജേഷ് കുമാർ , സുനിൽ , ഫൈസൽ , അനൂജ് കൃഷ്ണ എന്നിവർ സംസാരിച്ചു.