20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദേശീയ പതാക ഉയർത്തി.

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദേശീയ പതാക ഉയർത്തി.


ചങ്ങരംകുളം:എഴുപത്തിയഞ്ചാമത്  സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിൽ  ശനിയാഴ്ച  ദേശീയ പതാക ഉയർത്തി.രാവിലെ സുറിയാനി ചാപ്പലിൽ വികാരി ഫാ.റെജി കൂഴിക്കാട്ടിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.തുടർന്ന് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സുറിയാനി ചാപ്പലിലും ,മോർ യെൽദോ ചാപ്പലിലും ദേശീയ പതാക ഉയർത്തി. ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി പി .സി.താരുകുട്ടി എന്നിവർ നേതൃത്വം നൽകി.വിശ്വാസികൾ ദേശീയ ഗാനവും ആലപിച്ചു.നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.