26 April 2024 Friday

ചാലിശേരി തൃത്താലയുടെ കായിക കേന്ദ്രമാണെന്ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്

ckmnews

ചാലിശേരി തൃത്താലയുടെ കായിക കേന്ദ്രമാണെന്ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്


കൂറ്റനാട്:ചാലിശേരി തൃത്താലയുടെ കായിക കേന്ദ്രമാണെന്ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എംബിരാജേഷ് പറഞ്ഞു.സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നിരവധി കായിക താരങ്ങൾ ചാലിശേരിയുടെ സംഭാവനയായുണ്ട്. കായിക വികസനത്തിന് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. മണ്ഡലത്തിലെഎല്ലാ പഞ്ചായത്തിലും ഒരു ഓപ്പൺജീം എന്ന ആശയം മുന്നോട്ട് വെച്ചിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും സ്ഥലം എവിടെയുംലഭ്യമായിട്ടില്ല. സ്ഥലം ലഭ്യമായ ചാലിശേരിയിൽ ആദ്യ ഘട്ടമായി ഉടൻ പദ്ധതി നടപ്പാക്കും. തുടർന്ന് സ്ഥലം ലഭ്യമാകുന്നതിനുസരിച്ച് മറ്റുള്ളിടത്തും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ചാലിശ്ശേരി ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഗവ. ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് സംസ്ഥാന സർക്കാർ 74 ലക്ഷം രൂപ അനുവദിച്ച ഗ്യാലറി നിർമ്മാണത്തിന്റെ  ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെബിനു മോൾ അധ്യക്ഷയായി. വോളിബോൾ കോച്ച് നാസർ ചാലിശേരി, ഉറുദു ടീച്ചേഴ്സ് അവാർഡ് ജേതാവ് വി പി ഫൈസൽ, സീനിയർ വിഭാഗം കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ എംഎ ആഷിഫ എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എ വിസന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാഹിറ കാദർ, ബ്ലോക്ക് പഞ്ചായത്തംഗം ധന്യസുരേന്ദ്രൻ, പഞ്ചായത്തംഗം ആനിവിനു, എഇഒ പി വി സിദ്ധിഖ്, ബിപിസി വി പി ശ്രീജിത്ത്, സി പി ഐം ഏരിയ കമ്മറ്റിയംഗം ടി എം കുഞ്ഞുകുട്ടൻ, പി ഐ യൂസഫ്, കെ ബാലൻ, കെദിനേശൻ, പി കെ കിഷോർ, പി ശിവൻ, ഷാജഹാൻ നാലകത്ത്, പി വിജയൻ ,സി വി സുനിൽ, പ്രിൻസിപ്പാൾ ഡോ.കെ മുരുകദോസ് ,പ്രധാനാധ്യാപിക ടി എസ് ദേവിക എന്നിവർ സംസാരിച്ചു.