25 April 2024 Thursday

ചാലിശ്ശേരിയിൽ യാക്കോബായ സുറിയാനി സഭ വിശ്വാസികൾ സഹനസമരം നടത്തി

ckmnews


ചങ്ങരംകുളം:യാക്കോബായ സുറിയാനി സഭയുടെ ആഹ്വാന പ്രകാരം നീതിനിഷേധത്തിനെതിരെ യുള്ള  സഹനസമരത്തിൻ്റെ ഭാഗമായി മൂന്നാമത്തെ ഞായറാഴ്ച പ്രതിഷേധം ശക്തമാക്കി   ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക വിശ്വാസികൾ നഷ്ടപ്പെട്ട മാതൃ പള്ളിയിലേക്ക് മാർച്ച് നടത്തി.സഭയിലെ  വിശ്വാസികൾ അനുഭവിക്കുന്ന നീതി നിഷേധതിനെതിരെ  സർക്കാർ ജനഹിത പരിശോധന നടത്തി  പള്ളികൾ യഥാർത്ഥ ഉടമകൾക്ക് നൽകുവാനുള്ള നിയമം നിർമ്മിക്കണമെന്നും പ്രതിഷേധ സമരത്തിൽ ഫാ. ജെക്കബ് കക്കാട്ടിൽ പറഞ്ഞു.  പള്ളികൾ പിടിച്ചെടുക്കുന്നവർക്ക്    പോലീസ് നൽകുന്ന കാവൽ ഒഴിവാക്കണമെന്നും , നിയമനിർമ്മാണം ലഭിക്കുവരെ പ്രതിഷേധ  സമരം തുടരുമെന്നും യോഗം പ്രഖ്യാപിച്ചു.എന്ത് ത്യാഗങ്ങൾ സഹിച്ചാലും വിശ്വാസം സംരക്ഷിക്കുമെന്ന് ഇടവക ജനങ്ങൾ പ്രതിജ്ഞയെടുത്തു. 


ഞായറാഴ്ച രാവിലെ ഫാ.ജെക്കബ് കക്കാട്ടിൽ യെൽദോ ചാപ്പലിൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന് വിശ്വാസികൾ  പ്ലക്കാർഡുക്കളേന്തി , മുദ്രവാക്യം ഉയർത്തി   മാതൃ ദേവാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി . ഫാ.ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി  ജിജോജെക്കബ് , സെക്രട്ടറി കെ.സി വർഗ്ഗീസ് ,എന്നിവർ നേതൃത്യം നൽകി. ഡിസംബർ ആദ്യ ഞായറാഴ്ച  മുതൽ  മെത്രാൻ കക്ഷി പിടിച്ചെടുത്ത 52 പള്ളികളിലും നീതിക്കുവേണ്ടി  പ്രതിഷേധ സമരം തുടരുകയാണ്.