08 May 2024 Wednesday

കറുകപുത്തൂരില്‍ വീട് പണിക്ക് എത്തിച്ച മണ്ണുമാന്തി യന്ത്രം നിയന്ത്രണം തെറ്റി അപകടം:ഡ്രൈവര്‍ക്ക് പരിക്ക്

ckmnews



കറുകപുത്തൂര്‍ : കറുകപുത്തൂരില്‍ വീട് പണിക്കെത്തിച്ച മണ്ണ് മാന്തി യന്ത്രം നിയന്ത്രണം തെറ്റിയതോടെ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു . അന്യ സംസ്ഥാന തൊഴിലാളിയായ ഷഹദുല്‍ റഹ്മാന്‍ (24) നാണ് പരിക്കേറ്റത് . കറുകപുത്തൂരില്‍ കുണ്ടുപറമ്പില്‍ പ്രതീഷ്  എന്നയാളുടെ വീടിന്റെ തറ നിര്‍മാണത്തിനായി എത്തിയ  മണ്ണ് മാന്തി യന്ത്രമാണ് അപകടത്തില്‍പ്പെട്ടത് . പരിക്കേറ്റ ഡ്രൈവറെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു