08 May 2024 Wednesday

തൃത്താല മണ്ഡലം നവകേരളസദസ്സ്; ചാലിശ്ശേരിയിലെ ഒരുക്കങ്ങൾ പൂർത്തിയായി

ckmnews



ചാലിശ്ശേരി: ചാലിശ്ശേരിയിൽ ഡിസംബർ ഒന്നിന് നവകേരളസദസ്സു നടക്കുന്ന ചാലിശ്ശേ രി അൻസാരി കൺവെൻഷൻ സെന്റർ മൈതാനത്തെ സുരക്ഷാക്രമീകരണങ്ങൾ പോലീസ് സംഘം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഷൊർണൂർ ഡിവൈ.എസ്. പി. പി.സി. ഹരിദാസ്, ചാലിശ്ശേരി എസ്.എച്ച്.ഒ. എസ്. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. മന്ത്രിമാരെത്തുന്ന ഓഡിറ്റോറിയവും മൈതാനവും സന്ദർശിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി പോലീസ് സംഘവുമായി ചർച്ച നടത്തി. ജില്ലയിലെ ആദ്യത്തെ പരിപാടിയാണു തൃത്താലയിലേത്. മണ്ഡലത്തിൽ 155 ബൂത്തുകളാണുള്ളത്. ഓരോ ബൂത്തുകളിൽനിന്ന് ചുരുങ്ങിയത് 150 പേരുടെയെങ്കിലും പങ്കാളിത്തം പ്രതീക്ഷി ക്കുന്നുണ്ട്. അയ്യായിരം ഇരിപ്പിടങ്ങൾ ഒരുക്കും.മുലയമ്പറമ്പത്ത് മൈതാനത്തും പട്ടാമ്പി റോഡിന്റെ പരിസരങ്ങളിലുള്ള ഗ്രൗണ്ടുകളിലുമായി പാർക്കിങ് സൗകര്യമൊരുക്കും


വാഹനം കടത്തിവിടില്ല


സമ്മേളനം നടക്കുന്ന മൈതാനിയിലേക്ക്, മുഖ്യമന്ത്രിയുടെ വാഹനത്തിനും സുരക്ഷാ വാഹനങ്ങളുമല്ലാതെയുള്ളവയ്ക്ക് പ്രവേശനമുണ്ടാകില്ല.


പരാതികൾ സ്വീകരിക്കാൻ

20 കൗണ്ടറുകൾ


തൃത്താല മണ്ഡലത്തിലെ നവകേരളസദസ്സിൽ പരാതികൾ സ്വീകരിക്കാൻ സൗകര്യങ്ങളൊരുക്കി. 15 ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രണ്ടുവീതം കൗണ്ടറുകളും ഭിന്നശേഷിക്കാർക്ക് ഒരു കൗണ്ടറുമാണു സജ്ജീകരിക്കുന്നത്. മൂന്നുമണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ചുതുടങ്ങും. അവസാനപരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പാക്കിയശേഷമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുവെന്നു സംഘാടകർ അറിയിച്ചു


വീട്ടുമുറ്റസദസ്സുകൾ രണ്ടുദി വസത്തിനകം പൂർത്തിയാകും.


തിങ്കളാഴ്ച തൃത്താലയിൽനിന്ന് കൂറ്റനാടു വരെ വിദ്യാർഥികളും കായികതാരങ്ങളും പങ്കെടുത്ത മിനി മാരത്തൺ, 27-ന് സമൂഹ ചിത്രം വര എന്നിവ നടന്നു. 15-ലധികം കേന്ദ്രങ്ങളിൽ 28 -ന് ഫ്ലാഷ് മോബ്, വനിതകളുടെ ബൈക്ക് റാലി, 29-ന് വൈകീട്ട് പഞ്ചായത്തുതല വിളംബരജാഥ, സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ മെഹന്തി മത്സരം, തുടങ്ങിയവയും പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രചാരണ വിഭാഗം കൺവീനർ കെ. പ്രസാദും, നോഡൽ ഓഫീസർ ടി.പി. കിഷോറും പറഞ്ഞു.