26 April 2024 Friday

സ്കൂൾ തുറക്കൽ ചാലിശേരി പോലീസ് നടപടികൾ ഊർജ്ജിതമാക്കി.

ckmnews

സ്കൂൾ തുറക്കൽ

ചാലിശേരി പോലീസ് നടപടികൾ ഊർജ്ജിതമാക്കി.


പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ചാലിശേരി പോലീസ്  സുരക്ഷ , ബോധവൽക്കരണം ശക്തമാക്കി.ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ആദ്യയോഗം സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം മയക്ക്മരുന്ന് , ട്രാഫിക് നിയമങ്ങൾ , മൊബൈൽ ദുരുപയോഗം എന്നിവക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ചാലിശേരി സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂൾ അദ്ധ്യാപകർ, പി ടി എ ,വ്യാപാരികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ, നാട്ടുകാർ എന്നിവരെ പങ്കെടുപ്പിച്ച് വിശദമായ യോഗം ചേരുമെന്ന് എസ്.എച്ച്. ഒ. കെ.സതീഷ് കുമാർ പറഞ്ഞു.സ്കൂളിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പാൾ പ്രീതി വർഗ്ഗീസ്, സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ,പി.ടി.എ.പ്രസിഡന്റ് പി.കെ.കിഷോർ ,പഞ്ചായത്ത് അംഗം പി.വി.രജീഷ് എന്നിവർ സംസാരിച്ചു.